- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഎസ്എല്ലിന് പുതിയ സീസൺ ഒക്ടോബർ ഏഴിന് തിരശ്ശീല ഉയരും; ഇത്തവണ മത്സരങ്ങൾ വ്യാഴം മുതൽ ഞായർ വരെയുള്ള ദിവസങ്ങളിൽ മാത്രം; ഇത്തവണ ടൂർണ്ണമെന്റ് അടിമുടി മാറ്റത്തോടെ; ഉദ്ഘാടന പോര് കൊച്ചിയിൽ; ബ്ലാസ്റ്റേഴ്‌സിന് എതിരാളികൾ ഈസ്റ്റ് ബംഗാൾ
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിന് ഒക്ടോബറിൽ തിരശ്ശീല ഉയരും.ഒക്ടോബർ ഏഴിനാണ് പുതിയ സീസണിന് വിസിൽ മുഴുങ്ങുന്നത്. ഉദ്ഘാടന പോരാട്ടം കേരള ബ്ലാസ്റ്റേഴ്‌സിന്റ തട്ടകമായി കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് അരങ്ങേറുന്നത്. ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളുമായി ഏറ്റുമുട്ടും.
കഴിഞ്ഞ തവണ ചുണ്ടിനും കപ്പിനുമിടയിൽ നഷ്ടപ്പെട്ട കിരീടം ഇത്തവണ നേടാനുള്ള തയ്യാറെടുപ്പിലാണ് മഞ്ഞപ്പട. ഇതിനായി ടീമിൽ അടിമുടി മാറ്റങ്ങളും വരുത്തിയിട്ടുണ്ട്.ഇത്തവണ ദിവസേന മത്സരങ്ങളുണ്ടാകില്ല. വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെയുള്ള ദിവസങ്ങളിലായിരിക്കും സൂപ്പർ ലീഗ് മത്സരങ്ങൾ നടക്കുന്നത്.
ഏപ്രിൽ മാസത്തോടെ ഐഎസ്എൽ അവസാനിക്കും. പിന്നാലെ സൂപ്പർ കപ്പ് നടക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ലീഗ് മത്സരങ്ങൾ മാത്രം അഞ്ച് മാസത്തോളമുണ്ടാകും. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കൊച്ചി വീണ്ടും ഐഎസ്എൽ മത്സരങ്ങൾക്ക് വേദിയാകുന്നത്. കഴിഞ്ഞ രണ്ട് വർഷവും കോവിഡ് വ്യാപനം മൂലം മത്സരങ്ങൾ ഗോവയിലെ സ്റ്റേഡിയങ്ങളിൽ വെച്ച് മാത്രമാണ് നടത്തിയത്.
നേരത്തെ, ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളിയായി എടികെ മോഹൻ ബഗാനെയായിരുന്നു തീരുമാനിച്ചിരുന്നത്. പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. 7.30നാണ് മിക്ക മത്സരങ്ങളും. രണ്ട് മത്സരങ്ങളുള്ള ദിവസങ്ങളിൽ ഒരു മാച്ച് 5.30ന് നടക്കും.ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം മത്സരം 16നാണ്. ഹോം ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ ബഗാനാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളി. 23നാണ് മഞ്ഞപ്പടയുടെ ആദ്യ എവേ മത്സരം.
ഒഡീഷ എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളി. 28ന് മുംബൈ സിറ്റി എഫ്സിക്കെതിരായ മത്സരത്തോടെ ബ്ലാസ്റ്റേഴ്സ് ഹോം ഗ്രൗണ്ടിലേക്ക് തിരിച്ചുവരും.
കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ
ഒക്ടോബർ 7: കേരള ബ്ലാസ്റ്റേഴ്സ്- ഈസ്റ്റ് ബംഗാൾ (ഹോം)
ഒക്ടോബർ 16: കേരള ബ്ലാസ്റ്റേഴ്സ്- എടികെ മോഹൻ ബഗാൻ (ഹോം)
ഒക്ടോബർ 23: ഒഡീഷ എഫ്സി- കേരള ബ്ലാസ്റ്റേഴ്സ് (എവേ)
ഒക്ടോബർ 28: കേരള ബ്ലാസ്റ്റേഴ്സ്- മുബൈ സിറ്റി എഫ്സി (ഹോം)
നവംബർ 5: നോർത്ത് ഈസ്റ്റ് യുനൈറ്റഡ്- കേരള ബ്ലാസ്റ്റേഴ്സ് (എവേ)
നവംബർ 13: കേരള ബ്ലാസ്റ്റേഴ്സ്- എഫ്സി ഗോവ (ഹോം)
നവംബർ 19: ഹൈദരാബാദ് എഫ്സി- കേരള ബ്ലാസ്റ്റേഴ്സ് (എവേ)
ഡിസംബർ 4: ജംഷഡ്പൂർ എഫ്സി- കേരള ബ്ലാസ്റ്റേഴ്സ് (എവേ)
ഡിസംബർ 11: കേരള ബ്ലാസ്റ്റേഴ്സ്- ബംഗളൂരു എഫ്സി (ഹോം)
ഡിസംബർ 19: ചെന്നൈയിൻ എഫ്സി- കേരള ബ്ലാസ്റ്റേഴ്സ് (എവേ)
ഡിസംബർ 26: കേരള ബ്ലാസ്റ്റേഴ്സ്- ഒഡീഷ എഫ്സി (ഹോം)
ജനുവരി 3: കേരള ബ്ലാസ്റ്റേഴ്സ്- ജംഷഡ്പൂർ എഫ്സി (ഹോം)
ജനുവരി 8: മുംബൈ സിറ്റി എഫ്സി- കേരള ബ്ലാസ്റ്റേഴ്സ് (എവേ)
ജനുവരി 22: എഫ്സി ഗോവ- കേരള ബ്ലാസ്റ്റേഴ്സ് (എവേ)
ജനുവരി 29: കേരള ബ്ലാസ്റ്റേഴ്സ്- നോർത്ത് ഈസ്റ്റ് യുനൈറ്റഡ് (ഹോം)
ഫെബ്രുവരി 3: ഈസ്റ്റ് ബംഗാൾ- കേരള ബ്ലാസ്റ്റേഴ്സ് (എവേ)
ഫെബ്രുവരി 7: കേരള ബ്ലാസ്റ്റേഴ്സ്- ചെന്നൈയിൻ എഫ്സി
ഫെബ്രുവരി 11: ബംഗളൂരു എഫ്സി- കേരള ബ്ലാസ്റ്റേഴ്സ് (എവേ)
ഫെബ്രുവരി 18: എടികെ മോഹൻ ബഗാൻ- കേരള ബ്ലാസ്റ്റേഴ്സ് (എവേ)
ഫെബ്രുവരി 26: കേരള ബ്ലാസ്റ്റേഴ്സ്- ഹൈദരാബാദ് എഫ്സി (ഹോം)
കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ട് വർഷവും ഗോവയിൽ മാത്രമായിരുന്നു മത്സരങ്ങൾ നടന്നത്. ഉദ്ഘാടന മത്സരം ഉൾപ്പെടെ ബ്ലാസ്റ്റേഴ്‌സിന്റെ 10 ഹോം മത്സരങ്ങൾക്ക് കൊച്ചി വേദിയാവും. ഈ സീസണിലെ മത്സരങ്ങൾ ഒൻപത് മാസം നീണ്ടുനിൽക്കും. ബ്ലാസ്റ്റേഴ്‌സിനായി ആർത്തുവിളിക്കുന്ന പതിനായിരങ്ങൾക്ക് മുന്നിൽ ഇത്തവണ കളിക്കാനാകുമെന്നുള്ളത് ടീമിന്റെ ആത്മവിശ്വാസം വർധിപ്പിക്കും.
കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ട് സീസണുകളിലും കാണികളെ പ്രവേശിപ്പിക്കാതെയായിരുന്നു മത്സരങ്ങൾ നടത്തിയത്. ലീഗ് വീണ്ടും ഹോം, എവേ ഫോർമാറ്റിലേക്ക് തിരിച്ചുപോകുന്നു എന്ന പ്രത്യേകതയുമുണ്ട് ഇത്തവണ.
നാലു ടീമുകൾ കളിക്കുന്ന പ്ലേ ഓഫിന് പകരം ആറ് ടീമുകളാകും ഇനി മുതൽ പ്ലേ ഓഫിൽ കളിക്കുക. 2014ൽ ഐഎസ്എൽ തുടങ്ങുമ്പോൾ എട്ടു ടീമുകളായിരുന്നു ഉണ്ടായിരുന്നത്. ആദ്യ നാലു സ്ഥാനക്കാർ പ്ലേ ഓഫ് കളിക്കുകയും വിജയിക്കുന്നവർ ഫൈനലിലെത്തുന്നതുമായിരുന്നു രീതി. എന്നാൽ നിലവിൽ 11 ടീമുകളാണ് ലീഗിലുള്ളത്.
ലീഗ് റൗണ്ടിൽ മുന്നിലെത്തുന്ന ആദ്യ രണ്ട് സ്ഥാനക്കാർ പ്ലേ ഓഫിലേക്ക് നേരിട്ട് യോഗ്യത നേടും. ശേഷിക്കുന്ന രണ്ട് സ്ഥാനത്തിനായി മൂന്നാം സ്ഥാനത്തെത്തുന്നവരും ആറാം സ്ഥാനത്തെത്തുന്നവരും നാലാം സ്ഥാനത്തെത്തുന്നവരും അഞ്ചാം സ്ഥാനത്തെത്തുന്നവരും പരസ്പരം മത്സരിക്കുകയും ഇതിലെ വിജയികൾ പ്ലേ ഓഫിലെത്തുകയും ചെയ്യുന്നതായിരിക്കും പുതിയ രീതി.
സ്പോർട്സ് ഡെസ്ക്