- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഷ്യൻ അണ്ടർ-20 ഫുട്‌ബോൾ യോഗ്യത മത്സരം; ഇന്ത്യൻ ടീമിനെ മലയാളി താരം തോമസ് ചെറിയാന് നയിക്കും; ആദ്യമത്സരം ഇന്ന് നടക്കും; കടുത്ത ആവേശത്തിൽ ആരാധകർ
ലാവോസ്: മലയാളികൾക്ക് തന്നെ അഭിമാനമായി ഏഷ്യൻ അണ്ടർ-20 ഫുട്‌ബോൾ യോഗ്യത മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് താരം മലയാളി ഡിഫൻഡർ തോമസ് ചെറിയാൻ ഇന്ത്യയെ നയിക്കുമെന്ന് റിപ്പോർട്ടുകൾ. ഇതോടു കൂടി ബ്ലാസ്റ്റേഴ്‌സ് ആരാധകരും വലിയ ആവേശത്തോടെയാണ് മത്സരത്തെ കാണുന്നത്. ഗ്രൂപ്പ് ജി.യിലെ ആദ്യമത്സരത്തിൽ ഇന്ത്യ ഇന്ന് (ബുധനാഴ്ച) മംഗോളിയയെ നേരിടും. ലാവോസ് നാഷണൽ സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് മത്സരം നടക്കുക.
പത്തു ഗ്രൂപ്പുകളിലെ ആദ്യസ്ഥാനക്കാരും മികച്ച അഞ്ച് രണ്ടാം സ്ഥാനക്കാരും ചൈനയിൽ ഫെബ്രുവരിയിൽ നടക്കുന്ന ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടും. ഇറാനുമായി 27-നും ലാവോസുമായി 29-നുമാണ് ഇന്ത്യയുടെ മറ്റ് മത്സരങ്ങൾ നടക്കുക. ഇപ്പോൾ ഇന്ത്യക്ക് കിട്ടിയിരിക്കുന്നത് നല്ലൊരു അവസരമാണ്. ആദ്യമായി ഏഷ്യൻ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടാനുള്ള അവസരമാണ് ഇന്ത്യക്ക് മുന്നിൽ ഉള്ളത്.
കഴിഞ്ഞ മൂന്നുമാസത്തോളമായി ടീം പരിശീലനത്തിൽ ആണെന്ന് ഇന്ത്യൻ കോച്ച് രഞ്ജൻ ചൗധരി വ്യക്തമാക്കി. ആദ്യമത്സരത്തിൽ മികച്ചപ്രകടനം നടത്തുക എന്നത് വളരെ പ്രധാനമാണ്. കരുത്തരായ മംഗോളിയ്‌ക്കെതിരെ ജയത്തിനായി ഏറ്റവും മികച്ചപ്രകടനം തന്നെ പുറത്തെടുക്കണമെന്നും. താരങ്ങൾ അതിനായി തയ്യാറായി എന്നും കോച്ച് വ്യക്തമാക്കി.