- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഎസ്എല്‍ താരങ്ങളുടെ കൂട്ട്പിടിച്ച് കാലിക്കറ്റ് എഫ്‌സി; കൊച്ചിയെ തളച്ചത് ഒന്നിതെതിരെ രണ്ട് ഗോളുകള്‍ക്ക്; പ്രഥമ സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോള്‍ കാലിക്കറ്റ് എഫ്‌സിക്ക് കിരീടം
കോഴിക്കോട്: സൂപ്പര്‍ലീഗ് കേരള ഫുട്‌ബോള്‍ പ്രഥമ സീസണില്‍ കാലിക്കറ്റ് എഫ് സി ചാമ്പ്യന്മാര്‍. ഫൈനലില്‍ ഫോഴ്‌സ കൊച്ചിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് കാലിക്കറ്റ് പരാജയപ്പെടുത്തിയത്. തോയ് സിങ്ങ്, ബെല്‍ഫോര്‍ട്ട് എന്നിവര്‍ വലകുലുക്കി. ഡോറിയെല്‍ട്ടനിലൂടെയാണ് കൊച്ചി ഒരു ഗോള്‍ മടക്കിയത്. തോയ് സിങ് (15ാം മിനിറ്റ്), കെര്‍വന്‍സ് ബെല്‍ഫോര്‍ട്ട് (70ാം മിനിറ്റ്) എന്നിവരാണ് കാലിക്കറ്റിനായി ലക്ഷ്യം കണ്ടത്. ഫോഴ്‌സ കൊച്ചിയുടെ ആശ്വാസഗോള്‍ ഡോറിയെല്‍ട്ടന്‍ (90+4) നേടി.
മത്സരത്തിന്റെ തുടക്കം ഫോഴ്‌സ കൊച്ചിയുടെ ആക്രമണങ്ങളോടെയായിരുന്നു. ആദ്യ മിനിറ്റുകളില്‍ കൊച്ചി കാലിക്കറ്റ് ഗോള്‍മുഖത്ത് അപകടം വിതച്ചു. എന്നാല്‍ കാലിക്കറ്റ് മത്സരത്തില്‍ താളം കണ്ടെത്തിയതോടെ കൊച്ചിയുടെ ഗോള്‍മോഹങ്ങള്‍ക്ക് തിരിച്ചടിയായി. 15-ാം മിനിറ്റില്‍ കാലിക്കറ്റിന്റെ ആദ്യ ഗോള്‍ പിറന്നു. മധ്യഭാഗത്ത് നിന്നും ലഭിച്ച പന്തുമായി ഇടത് വിങ്ങിലൂടെ മുന്നേറിയ ജോണ്‍ കേന്നഡി പന്ത് തോയ് സിങ്ങിന് നീട്ടിനല്‍കി. അനായാസം താരം പന്ത് വലയിലാക്കി.
രണ്ടാം പകുതിയില്‍ 71-ാം മിനിറ്റിലാണ് കാലിക്കറ്റ് വീണ്ടും മുന്നിലെത്തിയത്. ബെല്‍ഫോര്‍ട്ടിന്റെ ഇടംകാല്‍ ഷോട്ട് വലചലിപ്പിച്ചു. പിന്നാലെ രണ്ടാം പകുതിയുടെ ഇഞ്ച്വറി ടൈമില്‍ 93-ാം മിനിറ്റില്‍ ഡോറിയെല്‍ട്ടനിലൂടെ കൊച്ചി ഒരു ഗോള്‍ മടക്കി. എന്നാല്‍ സമനില ഗോള്‍ കണ്ടെത്താന്‍ കൊച്ചിക്ക് കഴിയാതിരുന്നതോടെ പ്രഥമ സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോളില്‍ 2-1ന്റെ വിജയത്തോടെ കാലിക്കറ്റ് ചാമ്പ്യന്മാരായി.
ഐഎസ്എലില്‍ ചെന്നൈയിന്‍ എഫ്‌സിയുടെ താരമായിരുന്നു ആദ്യ ഗോള്‍ നേടിയ തോയ് സിങ്. രണ്ടാം ഗോള്‍ നേടിയ ബെല്‍ഫോര്‍ട്ട് കേരള ബ്ലാസ്റ്റേഴ്‌സ് താരവും. വിജയിച്ച കാലിക്കറ്റ് എഫ്‌സിക്ക് ഒരു കോടി രൂപയാണ് സമ്മാനമായി ലഭിക്കുക. ഫൈനലില്‍ തോറ്റ ഫോഴ്‌സ കൊച്ചിക്ക് 50 ലക്ഷം രൂപ ലഭിക്കും.
മത്സരം കാണാന്‍ 35,000ല്‍ അധികം പേരാണ് കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ എത്തിയത്. 30 ലീഗ് റൗണ്ട് മത്സരങ്ങള്‍ക്കുശേഷം കോഴിക്കോട്ടു നടന്ന ആദ്യസെമിയില്‍ തിരുവനന്തപുരം കൊമ്പന്‍സിനെ 21ന് തോല്‍പ്പിച്ചാണ് കാലിക്കറ്റ് എഫ്‌സി ഫൈനലിലെത്തിയത്. രണ്ടാംസെമിയില്‍ കണ്ണൂര്‍ വാരിയേഴ്‌സിനെ 20ന് തോല്‍പ്പിച്ച് ഫോഴ്‌സ കൊച്ചിയും ഫൈനലിലെത്തി. മത്സരം കാണാന്‍ ഫോഴ്‌സ കൊച്ചി ടീം ഉടമകളായ നടന്‍ പൃഥ്വിരാജ്, ഭാര്യ സുപ്രിയ, കാലിക്കറ്റ് എഫ്‌സി ബ്രാന്‍ഡ് അംബാസഡര്‍ ബേസില്‍ ജോസഫ് തുടങ്ങിയവരെത്തിയിരുന്നു.