- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വലചലിപ്പിച്ച് സന്ദേശ് ജിങ്കാനും സുനിൽ ഛേത്രിയും; നിർണായക മത്സരത്തിൽ കിർഗിസ്താനെ കീഴടക്കി; ത്രിരാഷ്ട്ര ഫുട്ബാൾ കിരീടം സ്വന്തമാക്കി ഇന്ത്യ
ഇംഫാൽ: നിർണായക മത്സരത്തിൽ കിർഗിസ്താനെ കീഴടക്കി ത്രിരാഷ്ട്ര ഫുട്ബാൾ ടൂർണമെന്റ് കിരീടം ഇന്ത്യക്ക്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് കിർഗിസ്താനെ ഇന്ത്യ പരാജയപ്പെടുത്തിയത്. 34ാം മിനിറ്റിൽ സന്ദേശ് ജിങ്കാനും 84ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി വലയിലെത്തിച്ച് സുനിൽ ഛേത്രിയുമാണ് ഇന്ത്യക്കായി സ്‌കോർ ചെയ്തത്. ൃ
ആദ്യ മത്സരത്തിൽ മ്യാന്മറിനെ എതിരില്ലാത്ത ഒരു ഗോളിന് ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. എ.എഫ്.സി ഏഷ്യൻ കപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യക്ക് ഈ വിജയം വലിയ ആത്മവിശ്വാസം നൽകും. വാശിയേറിയ മത്സരമായിരുന്നു ഇംഫാലിലെ ഖുമാൻ ലംപാക് സ്റ്റേഡിയത്തിൽ അരങ്ങേറിയത്. ഫിഫ റാങ്കിങ്ങിൽ ഇന്ത്യയെക്കാൾ (106) മുന്നിലുള്ള രാജ്യമാണ് കിർഗിസ്താൻ (94).
മത്സരത്തിന്റെ 34ാം മിനിറ്റിൽ പ്രതിരോധ താരം സന്ദേശ് ജിങ്കാനാണ് ഇന്ത്യക്കായി ആദ്യം വലകുലുക്കിയത്. ഫ്രീകിക്കിൽനിന്നായിരുന്നു ഗോൾ. ബ്രണ്ടൻ എടുത്ത് കിക്കിന് കൃത്യമായി ഓടിയെത്തിയ ജിങ്കാൻ, പന്ത് നിലം തൊടുംമുമ്പെ കാൽവെച്ച് വലക്കുള്ളിലേക്ക് തിരിച്ചുവിടുകയായിരുന്നു.
84ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് സുനിൽ ഛേത്രി ലീഡ് വർധിപ്പിച്ചു. മഹേഷ് സിങ്ങിനെ ബോക്‌സിനകത്ത് വീഴ്‌ത്തിയതിന് ലഭിച്ച പെനാൽറ്റി, സുനിൽ ഛേത്രി അനായാസം വലയിലെത്തിച്ചു. നേരത്തെ, മ്യാന്മാർ-കിർഗിസ്താൻ മത്സരം സമനിലയിൽ (11) കലാശിച്ചിരുന്നു.