മഡ്ഗാവ്: ഐ.എസ്.എലില്‍ സീസണിലെ ആദ്യജയം കുറിച്ച് നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്.സി. ഗോവ എഫ്.സി.യെ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് മുംബൈ കീഴടക്കിയത്. ഗോവന്‍ ടീമിനെതിരേ തോല്‍വിയറിയാതെ പതിമ്മൂന്നാം മത്സരമാണ് മുംബൈ പൂര്‍ത്തിയാക്കിയത്. നാലുകളികളില്‍ അഞ്ചുപോയിന്റുള്ള മുംബൈ ഏഴാം സ്ഥാനത്താണ്. അഞ്ചുകളികളില്‍ അഞ്ചുപോയിന്റുള്ള ഗോവ എട്ടാമതും.

നിക്കൊളാസ് കരേലിസ് (21), യോല്‍ വാന്‍ നിഫ് (40) എന്നിവരാണ് മുംബൈയുടെ സ്‌കോറര്‍മാര്‍. രണ്ടാം പകുതിയില്‍ പെനാല്‍ട്ടിയിലൂടെ അര്‍മാന്‍ഡൊ സാദികു (55) ആതിഥേയരുടെ ആശ്വാസഗോള്‍ കുറിച്ചു.