മ്യൂണിക്ക്: വംശീയ വിവേചനവും അവഗണനയുമൊക്കെ പതിവ് വാര്‍ത്തകളായ ഫുട്ബാള്‍ ലോകത്ത് അപൂര്‍വമായ മാനവികതയുടെ പത്തരമാറ്റ് സന്ദേശമാണ് ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്ക് കഴിഞ്ഞ ദിവസം പങ്കുവച്ചത്. ബയേണ്‍ മ്യൂണിക്ക് ഗോള്‍കീപ്പര്‍ 23 കാരി മറിയ ഗ്രോസിന് ( മാല) രണ്ട് ദിവസം മുന്‍പാണ് അര്‍ബുദം സ്ഥിരീകരിച്ചത്. സമ്മറില്‍ കരാര്‍ അവസാനിക്കുന്ന താരത്തിന് ഇനി അനിശ്ചിതകാലത്തേക്ക് കളിക്കളത്തില്‍ വിട്ടു നില്‍ക്കേണ്ടിവരുമെന്ന് ആരോഗ്യ വിദഗ്ധര്‍ സൂചിപ്പിച്ചിരുന്നു. ഇതിനിടെ ഫുട്‌ബോള്‍ ലോകത്തെ ഒന്നാകെ ഞെട്ടിച്ചുകൊണ്ട് മാലാ ഗ്രോസിന്റെ കരാര്‍ 2026 ജൂണ്‍ 30 വരെ നീട്ടിയിരിക്കുകയാണ് ബയേണ്‍ മ്യൂണിക്ക്.

'ഇത്തരം സമയത്ത് മുഴുവന്‍ ബയേണ്‍ കുടുംബവും ചേര്‍ന്ന് മാല ഗ്രോസിനൊപ്പം നില്‍ക്കുന്നു. വീണ്ടെടുക്കല്‍ പ്രക്രിയയില്‍ ഞങ്ങള്‍ അവളെ അനുഗമിക്കും. മാലക്ക് ഞങ്ങള്‍ക്ക് നല്‍കാന്‍ കഴിയുന്ന എല്ലാ സഹായവും നല്‍കും'- ബയേണ്‍ ചെയര്‍മാന്‍ ഹെര്‍ബര്‍ട്ട് ഹൈനര്‍ കരാര്‍ പുതുക്കിയ ശേഷം പറഞ്ഞത്. വികാര നിര്‍ഭരമായാണ് മാലയും പ്രതികരിച്ചത്. 'എനിക്ക് മറികടക്കേണ്ടിവരുമെന്ന് ഞാന്‍ ഒരിക്കലും വിചാരിച്ചിട്ടില്ലാത്ത ഒരു വെല്ലുവിളിയാണ് ഈ രോഗം. പക്ഷേ ഇപ്പോള്‍ എല്ലാ ഭാഗത്തുനിന്നും എനിക്ക് ലഭിക്കുന്ന സഹായത്താല്‍ ഞാന്‍ മറികടക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.'- മാല ഗ്രോസ് പറഞ്ഞു.

2019-ല്‍ ബോച്ചുമില്‍ നിന്ന് ബയേണിന്റെ റിസര്‍വ് ടീമില്‍ ചേര്‍ന്നത്. 2022-ല്‍ ഗ്രോസ് ഫസ്റ്റ് ചോയ്സ് കീപ്പറായി. സീനിയര്‍ ടീമിനായി 81 മത്സരങ്ങള്‍ കളിച്ചു. മൂന്ന് ജര്‍മന്‍ ചാമ്പ്യന്‍ഷിപ്പുകളും ഒരു ജര്‍മന്‍ സൂപ്പര്‍ കപ്പും നേടി. വനിതാ ചാമ്പ്യന്‍സ് ലീഗില്‍ ചൊവ്വാഴ്ച ബയേണിന് വേണ്ടി ഗ്രോസ് ക്ലീന്‍ ഷീറ്റ് നിലനിര്‍ത്തി.

താരത്തിന് ചികിത്സക്കാവശ്യമായ മുഴുവന്‍ പിന്തുണയും നല്‍കുമെന്ന ബയേണിന്റെ പ്രഖ്യാപനത്തെ ഹര്‍ഷാരവങ്ങളോടെയാണ് ഫുട്ബോള്‍ ലോകം വരവേറ്റത് മരിയക്ക് കാന്‍സര്‍ സ്ഥിരീകരിച്ച വാര്‍ത്തയെത്തിയതിന് പിന്നാലെയാണ് ബയേണ്‍ മ്യൂണിക്ക് മാനേജ്മെന്റ് താരവുമായുള്ള തങ്ങളുടെ കരാര്‍ 2026 ജൂണ്‍ 30 വരെ നീട്ടിയത്. താരത്തിന് ചികിത്സക്കാവശ്യമായ മുഴുവന്‍ പിന്തുണയും നല്‍കുമെന്ന ബയേണിന്റെ പ്രഖ്യാപനത്തെ ഹര്‍ഷാരവങ്ങളോടെയാണ് ഫുട്ബോള്‍ ലോകം വരവേറ്റത്.