- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒഡീഷയെ എതിരില്ലാത്ത രണ്ടു ഗോളിനു തോല്‍പ്പിച്ചു; സന്തോഷ് ട്രോഫി ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കേരളം ക്വാര്‍ട്ടറിലെത്തി
ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കേരളം ക്വാര്‍ട്ടറിലെത്തി. ഒഡീഷയെ എതിരില്ലാത്ത രണ്ടു ഗോളിനു തോല്‍പ്പിച്ചാണ് ബി ഗ്രൂപ്പില്‍ രണ്ടു കളികള്‍ ബാക്കി നില്‍ക്കെ കേരളം ക്വാര്‍ട്ടറില്‍ കടന്നത്. ഡെക്കന്‍ അരീന സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഓരോ പകുതിയിലും ഓരോ ഗോള്‍ നേടുകയായിരുന്നു കേരളം.
കേരളത്തിനായി മുഹമ്മദ് അജ്സല്‍ (40), നസീബ് റഹ്‌മാന്‍ (54) എന്നിവര്‍ സ്‌കോര്‍ ചെയ്തു. ടൂര്‍ണമെന്റില്‍ അജ്സലിന്റെ മൂന്നാം ഗോളും നസീബിന്റെ രണ്ടാം ഗോളുമാണ്. ആക്രമിച്ചു കളിച്ച ഒഡീഷയെ സമ്മര്‍ദ്ദത്തിനു വഴങ്ങാതെ നേരിട്ടാണ് കേരളം ജയം സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ സഞ്ജു ഗണേഷാണ് കളിയിലെ താരം.
ഗോവ, മേഘാലയ ടീമുകളെ തകര്‍ത്ത കേരളത്തിന് ഫൈനല്‍ റൗണ്ടില്‍ മൂന്നാം അങ്കമായിരുന്നു ഇന്ന്. ഗോവയ്ക്കെതിരേ പ്രതിരോധം മൂന്ന് ഗോള്‍ വഴങ്ങിയപ്പോള്‍ നാലുഗോള്‍ നേടി മുന്നേറ്റം സ്ട്രോങ്ങായതാണ് രക്ഷയായത്. മേഘാലയക്കെതിരേ ഒരു ഗോളിന്റെ ജയവും.