ലണ്ടന്‍: 'കുറാകാവോ' എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മിക്ക ആളുകളുടെയും മനസ്സില്‍ ആദ്യം ഓര്‍മ്മ വരുന്നത്. കോക്ക്‌ടെയില്‍ മെനുകള്‍ക്ക് തിളക്കം നല്‍കുന്ന നീല മദ്യത്തെക്കുറിച്ച് തന്നെയാണ്. എന്നാല്‍ ഈ ചെറിയ കരീബിയന്‍ ദ്വീപ് ഇപ്പോള്‍ അതിലും ലഹരി നിറഞ്ഞ ഒന്ന് സൃഷ്ടിക്കുകയാണ്. യാഥാര്‍ത്ഥ്യത്തിന്റെ വക്കില്‍ അചിന്തനീയമായ ഒരു ലോകകപ്പ് സ്വപ്നം കൈയ്യടക്കുകയാണ് അവരിന്ന്. ഇന്ത്യയില്‍ 150 കോടിയോളം ജനസംഖ്യയുണ്ടെന്നാണ് വിലയിരുത്തല്‍. ഇന്ത്യയ്ക്ക് കഴിയാത്തതാണ് കുറാകാവോ നേടുന്നത്. കേരളം ലെയണല്‍ മെസി എത്തുമോ എന്ന ചര്‍ച്ചയിലാണ് ഇപ്പോഴും. കേരളത്തില്‍ നാലു കോടിയാണ് ജനസംഖ്യ. മെസിയെ കൊണ്ടു വരാന്‍ കേരളം പോലൊരു സംസ്ഥാനം പാടു പെടുമ്പോഴാണ് ജനസംഖ്യയില്‍ കേരളവുമായി താരതമ്യം ചെയ്യുമ്പോള്‍ പോലും ഏറെ ചെറുതായ രാജ്യം മെസിയ്‌ക്കൊപ്പം ലോകകപ്പ് കളിക്കാന്‍ യോഗ്യത നേടുന്നത്. ഈ ലോകകപ്പിലും നിലവിലെ ജേതാക്കളായ അര്‍ജന്റീനയെ മെസി തന്നെ നയിക്കുമെന്നാണ് വിലയിരുത്തല്‍.

ഫുട്ബോള്‍ ചരിത്രത്തില്‍ ഇടം പിടിക്കുകയാണ് കുറകാവോ രാജ്യം. 2026 ഫിഫ ലോകകപ്പിന് യോഗ്യത നേടിയിരിക്കുകയാണ് വെറും 1,56,000 മാത്രം ജനസംഖ്യയുള്ള കുറകാവോ. ഇതോടെ ലോകകപ്പിന് യോഗ്യത നേടുന്ന ഏറ്റവും ചെറിയ രാജ്യം എന്ന പദവിയും കുറകാവോ സ്വന്തമാക്കി. പരിചയസമ്പന്നനായ ഡച്ച് പരിശീലകന്‍ ഡിക്ക് അഡ്വക്കറ്റിന്റെ ശിക്ഷണത്തിലാണ് ഈ ചെറുരാജ്യം തങ്ങളുടെ സ്വപ്നത്തില്‍ തൊട്ടത്. വെറും 444 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള കുറകാവോ ലോകകപ്പ് ഫൈനലിലെത്തിയ ഏറ്റവും ചെറിയ രാജ്യമെന്ന ഐസ്ലാന്‍ഡിന്റെ റെക്കാര്‍ഡാണ് തകര്‍ത്തത്. 2018ല്‍ ലോകകപ്പ് യോഗ്യത നേടിയ ഐസ്ലാന്‍ഡിന്റെ ജനസംഖ്യ അന്ന് ഏകദേശം 3,50,000 ആയിരുന്നു. ഇകിന്റെ പകുതി മാത്രമാണ് കുറകാവോയിലുള്ളത്. കോണ്‍കാകാഫ് യോഗ്യതാ റൗണ്ടില്‍ ജമൈക്കയ്‌ക്കെതിരായ അവസാന മത്സരത്തില്‍ 0-0 സമനില നേടിയാണ് കുറകാവോ ചരിത്രം കുറിച്ചത്.തോല്‍വി അറിയാതെ 12 പോയിന്റുകളോടെ ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനത്തെത്തിയാണ് അവര്‍ ലോകകപ്പ് യോഗ്യത സ്വന്തമാക്കിയത്. ജമൈക്കയ്ക്ക് ഇവരെക്കാള്‍ ഒരു പോയിന്റ് കുറവായിരുന്നു.

കുറകാവോ ഒരു ഭരണഘടനാപരമായ രാജ്യമായി മാറിയത് 2010-ല്‍ മാത്രമാണ്. അതുകൊണ്ട് തന്നെ ഇതിനെ '15 വര്‍ഷം പഴക്കമുള്ള രാജ്യം' എന്നാണ് വിശേഷിപ്പിക്കുന്നത്. ലണ്ടനെക്കാള്‍ നാല് മടങ്ങ് ചെറുതാണ് ഈ ദ്വീപ്. ഇനി ലോകകപ്പിന് യോഗ്യത നേടുന്നതിന് അവര്‍ക്ക് ഒരു മത്സരം കൂടി മാത്രമേ ബാക്കിയുള്ളൂ. മുന്‍ ഇംഗ്ലണ്ട്, പ്രീമിയര്‍ ലീഗ് പരിശീലകനായ സ്റ്റീവ് മക്ലാരന്‍ പരിശീലിപ്പിച്ച ജമൈക്ക ടീമിനെതിരെയാണ് അവര്‍ വിജയം നേടിയത്. കുറകാവോ ഒരു നിര്‍ണ്ണായക മത്സരത്തില്‍ ജമൈക്കയെ സമനിലയില്‍ തളച്ചതോടെയാണ് ഈ ചരിത്രപരമായ യോഗ്യത ഉറപ്പിച്ചത്. വെനിസ്വേലയില്‍ നിന്ന് വെറും 40 മൈല്‍ വടക്ക് സ്ഥിതി ചെയ്യുന്ന നെതര്‍ലാന്‍ഡ്സ് എന്ന ദ്വീപ് രാഷ്ട്രം കഴിഞ്ഞ മാസം അതിന്റെ 15-ാം വാര്‍ഷികം ആഘോഷിച്ചു, വെറും 150,000 ജനസംഖ്യയുള്ള, സ്ലോ അല്ലെങ്കില്‍ വാറിംഗ്ടണ്‍ പോലുള്ള യുകെ പട്ടണങ്ങളെ അപേക്ഷിച്ച് കുറവ്, 444 കിലോമീറ്റര്‍ ചതുരശ്ര വിസ്തീര്‍ണ്ണം മാത്രം ഉള്‍ക്കൊള്ളുന്ന, കുറാക്കാവോ വളരെ ചെറുതാണ്, അതില്‍ നാലെണ്ണം ഗ്രേറ്റര്‍ ലണ്ടനുള്ളില്‍ ഉള്‍ക്കൊള്ളാന്‍ കഴിയും.

കോണ്‍കാകാഫ് യോഗ്യതാ റൗണ്ടില്‍ ജമൈക്കയ്‌ക്കെതിരായ അവസാന മത്സരത്തില്‍ 0-0 സമനില നേടിയാണ് കുറകാവോ ചരിത്രം കുറിച്ചത്. തോല്‍വി അറിയാതെ 12 പോയിന്റുകളോടെ ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനത്തെത്തിയാണ് ലോകകപ്പ് യോഗ്യത സ്വന്തമാക്കിയത്. ജമൈക്കയ്ക്ക് ഇവരെക്കാള്‍ ഒരു പോയിന്റ് കുറവായിരുന്നു. നെതര്‍ലാന്‍ഡ്‌സ് ആന്റിലീസ് പിരിച്ചുവിട്ടശേഷം 2010 ഒക്ടോബറിലാണ് അരൂബ, കുറകാവോ, സിന്റ് മാര്‍ട്ടന്‍ എന്നീ രാജ്യങ്ങളായി മാറിയത്. അതിനാല്‍ തന്നെ 2010ലാണ് കുറകാവോ ഫിഫ അംഗത്വം നേടിയതെന്നതും ശ്രദ്ധേയമാണ്. തെക്കന്‍ കരീബിയന്‍ കടലില്‍ വെനസ്വേലയുടെ തീരപ്രദേശത്തിനടുത്തുള്ള ഒരു ദ്വീപാണ് കുറകാവോ. അരൂബയ്ക്ക് അല്‍പം തെക്കുകിഴക്കായാണ് കുറകാവോ സ്ഥിതി ചെയ്യുന്നത്. ചെറിയ ദ്വീപായ ഇവിടെ ജനസംഖ്യവളരെ കുറവാണ്. വില്ലെംസ്റ്റാഡ് ആണ് തലസ്ഥാനം. ഡച്ച്, പാപ്പിയാമെന്റോ, ഇംഗ്ലീഷ് എന്നീ ഭാഷകളാണ് ഉപയോഗിക്കുന്നത്. ഫിഫയില്‍ 82-ാം സ്ഥാനത്താണ് കുറകാവോ ഉള്ളത്.

കുറകാവോ പ്രതിനിധീകരിക്കുന്ന അര്‍മാണ്ടോ ഒബിസ്‌പോ, റീച്ചെഡ്ലി ബസോയര്‍, തഹിത് ചോങ്, ജുനിഞ്ഞോ ബക്കുന എന്നിവരാണ് ഫുട്‌ബോള്‍ ടീമിലെ മികച്ച കളിക്കാര്‍. വിംഗര്‍ സോണ്ട്‌ജെ ഹാന്‍സെന്‍, ഹൈബ്രിഡ് ലിവാനോ കൊമെനെന്‍സിയ എന്നിവരും ടീമില്‍ പ്രധാന കളിക്കാരാണ്. ഈ കരീബിയന്‍ ദ്വീപ്, മേഖലയില്‍നിന്ന് ഹെയ്ത്തി, പാനമ രാജ്യങ്ങള്‍ക്കൊപ്പമാണ് 2026ലെ ലോകമാമാങ്കത്തിന് അര്‍ഹത നേടിയത്. ഹെയ്തി എന്ന രാജ്യവും വാര്‍ത്തകളില്‍ ഇടം പിടിക്കുന്നുണ്ട്. 52 വര്‍ഷത്തിനിടെ ആദ്യമായി ലോകകപ്പ് പ്രവേശനം നേടിയിരിക്കുകയാണ് ഹെയ്തിയും. നിക്കരാഗ്വയെ 2-0നാണ് ഹെയ്തി പരാജയപ്പെടുത്തിയത്. പനാമയും ലോകകപ്പിന് യോഗ്യത നേടിയിട്ടുണ്ട്. യു.എസ്. കാനഡ, മെക്‌സികോ എന്നീ രാജ്യങ്ങള്‍ സംയുക്തമായാണ് 48 ടീമുകള്‍ അണിനിരക്കുന്ന ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.

യോഗ്യത മത്സരങ്ങളില്‍ തോല്‍വി അറിയാതെയാണ് ക്യുറാസാവോയുടെ മുന്നേറ്റം. ബെര്‍മുഡക്കെതിരെ 7-0ന്റെ വമ്പന്‍ ജയം നേടിയ ടീം, ആറ് മത്സരങ്ങളില്‍നിന്ന് 12 പോയിന്റുമായി ഗ്രൂപ്പ് ബിയില്‍ ഒന്നാമതാണ്. 78കാരനായ ഡിക്ക് അഡ്വക്കേറ്റാണ് കുറസാവോയുടെ പരിശീലകന്‍. യോഗ്യത നേടിയതോടെ, ലോകകപ്പിലെ ഏറ്റവും പ്രായമേറിയ പരിശീലകനെന്ന റെക്കോഡ് ഡിക്ക് അഡ്വക്കേറ്റ് സ്വന്തമാക്കും. ഡച്ചുകാരനായ അഡ്വക്കേറ്റ്, 1994ല്‍ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയ നെതര്‍ലന്‍ഡ്‌സ് ദേശയ ടീമില്‍ അംഗമായിരുന്നു. മുമ്പ് ഏഴ് ടീമുകള്‍ക്ക് പരിശീലനം നല്‍കിയ പരിചയവുമായി കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് അദ്ദേഹം ക്യുറസാവോയുടെ പരിശീലകനായി ചുമതലയേറ്റത്. ദേശീയ ടീമിലെ മുഴുവന്‍ അംഗങ്ങളും നെതര്‍ലന്‍ഡുകാരാണെന്നത് മറ്റൊരുരസകരമായ വസ്തുതയാണ്. നെതര്‍ലന്‍ഡ്‌സിന്റെ ഓറഞ്ച് കുപ്പായമണിയാനുള്ള അവസരം വേണ്ടെന്നുവെച്ചാണ് പലരും നീല ജഴ്‌സിയില്‍ ഇറങ്ങുന്നത്.

നെതര്‍ലന്‍ഡ്‌സില്‍നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് സ്വയംഭരണാവകാശം നേടിയ ക്യുറസാവോ, 2010ലാണ് ഫിഫയില്‍ അംഗമായത്. ലോകകപ്പ് യോഗ്യത അവരുടെ കായിക മേഖലക്ക് പുത്തനുണര്‍വാകും. ക്യുറസാവോക്ക് പുറമെ, മേഖലയില്‍നിന്ന് യോഗ്യത നേടിയ ഹെയ്ത്തി, 52 വര്‍ഷത്തിനു ശേഷമാണ് ടൂര്‍ണമെന്റിനെത്തുന്നത്. 1974ലാണ് അവര്‍ ആദ്യമായി ലോകകപ്പ് കളിച്ചത്. നിക്വാരാഗ്വക്കെതിരെ നേടിയ ജയമാണ് അവരെ ലോകവേദിയിലേക്ക് വീണ്ടും നയിച്ചത്. ഗ്രൂപ്പ് എയില്‍ എല്‍സാല്‍വദോറിനെ 3-0ന് തറപറ്റിച്ച് ഒന്നാമന്മാരായാണ് പാനമ ലോകകപ്പ് ബര്‍ത്തുറപ്പിച്ചത്. കരീബിയന്‍ ഫുട്ബാളിന്റെയും മധ്യ അമേരിക്കന്‍ മേഖലയുടെയും ചരിത്രത്തില്‍ അടയാളപ്പെടുത്തുന്ന ലോകകപ്പ് യോഗ്യതയാണ് ഈ രാജ്യങ്ങള്‍ നേടിയെടുത്തിരിക്കുന്നത്.