- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അവന് മെസിയോട് അസൂയ; എന്നെ ആരുമായും വേര്‍പെടുത്താന്‍ അവന് ആഗ്രഹിച്ചിരുന്നില്ല; അതുകൊണ്ട് തന്നെ ഞങ്ങളുടെ ഇടയില്‍ വഴക്കുകള്‍ ഉണ്ടായിട്ടുണ്ട്'; നെയ്മര്‍
ഫുട്‌ബോളില്‍ മെസി നെയ്മര്‍ എന്നി ഇതിഹാസങ്ങളുടെ സൗഹൃദം കാണാന്‍ എന്നും ആരാധകര്‍ക്ക് ഹരമാണ്. കളിക്കളത്തില്‍ എതിര്‍ ടീമുകളില്‍ കളിച്ചാലും ഇരുവരും പരസ്പരം ബഹുമാനികുകയും, സൗഹൃദം കാത്ത് സൂക്ഷിക്കുകയും ചെയ്യാറുണ്ട്. ബാഴ്‌സിലോണയില്‍ വെച്ച് ഇരുവരും ഒരുമിച്ച് ഒരുപാട് നേട്ടങ്ങളും നേടിയിട്ടുണ്ട്.
2021 ഇല്‍ ബാഴ്‌സിലോണയില്‍ നിന്ന് പോയതിന് ശേഷം ഇരുവരും പിഎസ്ജിയില്‍ വീണ്ടും ഒരുമിച്ച് കളിച്ചു. ആ സമയത്ത് ഫ്രഞ്ച് താരമായ കിലിയന്‍ എംബാപ്പയ്ക്ക് ലയണല്‍ മെസിയോട് അസൂയ ആയിരുന്നെന്നും, അദ്ദേഹവുമായി താരതമ്യം ചെയ്യുന്നത് എംബാപ്പയ്ക്ക് ഇഷ്ടമല്ലായിരുന്നു എന്നും പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് നെയ്മര്‍ ജൂനിയര്‍.
''എംബാപ്പെ അങ്ങനെ ശല്യക്കാരനായിരുന്നില്ല. പക്ഷേ ഞങ്ങള്‍ തമ്മില്‍ ചെറിയ വഴക്കുകള്‍ ഉണ്ടായിട്ടുണ്ട്. ടീമിലെത്തിയപ്പോള്‍ മുതല്‍ ഞങ്ങളുടെ നിര്‍ണായക താരമായിരുന്നു അവന്‍. ഞാന്‍ അവനെ എപ്പോഴും 'ഗോള്‍ഡന്‍ ബോയ്' എന്നായിരുന്നു വിളിച്ചിരുന്നത്. അവനൊപ്പമായിരുന്നു ഞാന്‍ എപ്പോഴും കളിച്ചിരുന്നത്. അവന്‍ വലിയ താരമാവുമെന്ന് ഞാന്‍ എപ്പോഴും പറയാറുണ്ടായിരുന്നു''
'വര്‍ഷങ്ങളോളം ഞങ്ങള്‍ നല്ല ബന്ധം പുലര്‍ത്തിയിരുന്നു. പക്ഷേ മെസ്സി ഞങ്ങളുടെ ക്ലബ്ബിലെത്തിയതിന് ശേഷം കാര്യങ്ങള്‍ എല്ലാം മാറി. അവന് അല്‍പ്പം അസൂയയുണ്ടായിരുന്നു. എന്നെ ആരുമായും വേര്‍പെടുത്താന്‍ എംബാപ്പെ ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ കുറച്ച് വഴക്കുകള്‍ ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു. അവന്റെ പെരുമാറ്റത്തിലും ചില മാറ്റങ്ങള്‍ വന്നു'' നെയ്മര്‍ ജൂനിയര്‍ പറഞ്ഞു.