- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെസ്സിയും റൊണാള്‍ഡോയും ഇല്ലാത്ത അന്തിമ പട്ടിക; ഒടുവില്‍ ബാലണ്‍ ദ്യോറില്‍ മുത്തമിട്ട് സ്പാനിഷ് താരം റോഡ്രി; നേട്ടം വിനീഷ്യസ് ജൂനിയറിനെ പിന്നിലാക്കി: വനിതാ ബാലണ്‍ ദ്യോര്‍ രണ്ടാം തവണയും സ്പാനിഷുകാരി എയ്റ്റാന ബോണ്മാറ്റിന്
ബാലണ്‍ ദ്യോറില്‍ മുത്തമിട്ട് സ്പാനിഷ് താരം റോഡ്രി
പാരീസ്: ബാലണ്‍ ദ്യോറില്‍ മുത്തമിട്ട് സ്പാനിഷ് താരം റോഡ്രി. മികച്ച ഫുട്ബോള്‍ താരത്തിനുള്ള വിഖ്യാത പുരസ്‌കാരമായ ബാലണ്‍ ദ്യോര്‍ പുരസ്‌കാരം ഇത്തവണ മാഞ്ചെസ്റ്റര്‍ സിറ്റിയുടെ സ്പാനിഷ് മധ്യനിരതാരം റോഡ്രിയെ തേടി എത്തുക ആയിരുന്നു. റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയറിനെ പിന്നിലാക്കിയാണ് റോഡ്രിയുടെ നേട്ടം. വനിതാ ബാലന്‍ ദ്യോര്‍ പുരസ്‌കാരത്തിന് തുടര്‍ച്ചയായ രണ്ടാം തവണയും സ്പാനിഷുകാരി എയ്റ്റാന ബോണ്‍മാറ്റി അര്‍ഹയായി.
2003ന് ശേഷം ഇതാദ്യമായി അര്‍ജന്റീനയുടെ ഇതിഹാസതാരം ലയണല്‍ മെസ്സിയോ പോര്‍ചുഗലിന്റെ വിഖ്യാത പ്രതിഭ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോ ഇടംപിടിക്കാത്ത അന്തിമ പട്ടിക പുറത്ത് വരുന്നത്. മെസ്സി എട്ടു തവണ പുരസ്‌കാരം നേടി റെക്കോര്‍ഡിട്ടപ്പോള്‍ റൊണാള്‍ഡോ അഞ്ചു തവണ പുരസ്‌കാര നേട്ടത്തിലെത്തിയിട്ടുണ്ട്. പുരുഷ വിഭാഗത്തില്‍ ഇതുവരെ ജേതാക്കളാകാത്തവരായിരുന്നു ലിസ്റ്റിലെ മുഴുവന്‍ പേരും.
ഫ്രഞ്ച് മാസികയായ ഫ്രാന്‍സ് ഫുട്ബോളാണ് പുരസ്‌കാരം നല്‍കുന്നത്. 2023 ഓഗസ്റ്റ് ഒന്ന് മുതല്‍ 2024 ജൂലായ് 31 വരെയുള്ള കാലയളവിലെ പ്രകടനമാണ് അടിസ്ഥാനമാക്കുന്നത്. 2003-ന് ശേഷം ആദ്യമായാണ് അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയോ പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയോ ഇല്ലാത്ത അന്തിമപട്ടിക വരുന്നത്. ഇതിനിടയില്‍ മെസ്സി എട്ടുതവണയും ക്രിസ്റ്റ്യാനോ അഞ്ചുതവണയും ബാലണ്‍ ദ്യോര്‍ നേടി.