- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'2036 ല്‍ രാജ്യം ഒളിമ്പിക്സ് വേദിയാക്കാന്‍ ശ്രമിക്കുകയാണ്; കായികതാരങ്ങളുടെ കഴിവുകള്‍ വര്ദ്ധിപ്പുക്കുന്നതിലാണ് ഞങ്ങളുടെ ശ്രദ്ധ'; ലക്ഷ്യസെന്നില് നിന്ന് ദീപശിഖ ഏറ്റുവാങ്ങി 38-ാമത് ദേശീയ ഗെയിംസ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഡെറാഡൂണ്‍: 38-ാമത് ദേശീയ ഗെയിംസ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡെറാഡൂണിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്. ഉത്തരാഖണ്ഡില്‍ നിന്ന് ബാഡ്മിന്റണ്‍ താരം ലക്ഷ്യസെന്‍ എത്തിച്ച ദീപശിഖ പ്രധാനമന്ത്രി സ്ഥപിച്ചതോടെയാണ് ഗെയിംസിന് ഔദ്യേഗികമായി തുടക്കമായത്.
2036 ല്‍ രാജ്യം ഒളിമ്പിക്സ് വേദിയാകാനുള്ള അവകാശത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം ഗെയിംസ് ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. ഒളിമ്പിക്സ് രാജ്യത്തിന്റെ കായികരംഗത്തിനെ പുതിയ ഉയരങ്ങളിലെത്തിക്കും. എപ്പോള്‍ ഒളിമ്പിക്സ് നടന്നാലും അതിന്റെ പ്രയോജനം എല്ലാ മേഖലയിലുമാണ്. ഇതിലൂടെ കായികതാരങ്ങള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ കഴിവുകള്‍ വര്‍ധിപ്പിക്കുന്നതിലാണ് ഞങ്ങള്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. രാജ്യത്തിന്റെ വികസനത്തില്‍ കായികമേഖലയെ പ്രധാനഘടകമായാണ് സര്‍ക്കാര്‍ പരിഗണിക്കുന്നതെന്നും മോദി പറഞ്ഞു. ഫെബ്രുവരി 14 വരെ നടക്കുന്ന ദേശീയ ഗെയിംസില്‍ 32 ഇനങ്ങളിലായി 10,000 കായികതാരങ്ങളാണ് വിവിധ വേദികളില്‍ മാറ്റുരയ്ക്കുക. 450 സ്വര്‍ണ മെഡലുകള്‍ അത്രതന്നെ വെള്ളി, വെങ്കല മെഡലുകളുമാണ് കായികതാരങ്ങള്‍ക്കായി തയ്യാറാക്കിയിട്ടുള്ളത്.
Prime Minister Narendra Modi inaugurated the 38th National Games at the Rajiv Gandhi International Cricket Stadium in Dehradun. pic.twitter.com/Ls2y0fkxFu
— ANI (@ANI) January 28, 2025
2025 ശംഖുകള്‍ മുഴക്കിക്കൊണ്ടാണ് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങിയത്. ബോളിവുഡ് ഗായകന് ജുബിന്‍ നൗടിയാലിന്റെ സംഗീത വിരുന്നും നൃത്ത പരിപാടികളുമൊക്കെ ഉദ്ഘാടന ചടങ്ങിന് മിഴിവേകി.