- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൈനയെ തകര്‍ത്ത് ഇന്ത്യ; ഏകപക്ഷീയമായ ഒരു ഗോളിന് ഇന്ത്യന്‍ ജയം; വിജയ ഗോള്‍ നേടിയത് ദീപിക; മൂന്ന് മത്സരങ്ങള്‍ തുടര്‍ച്ചയായി നേടുന്ന കൊറിയുടെ നേട്ടത്തിനൊപ്പം ഇന്ത്യയും; ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യക്ക് മൂന്നാം കിരീടം
രാജ്ഗിര്‍: ഹോക്കി ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ മുത്തമിട്ട് ഇന്ത്യ. ഫൈനലില്‍ ചൈനയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യയുടെ ജയം. തുടര്‍ച്ചയായ മൂന്നാം തവണയാണ് ഇന്ത്യ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് ട്രോഫി കരസ്ഥമാക്കുന്നത്. ഇതിന് മുന്‍പ കൊറിയ മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയത്. ബീഹാര്‍ രാജ്ഗിള്‍ സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്.
31-ാം മിനിറ്റില്‍ ദീപിക നേടിയ ഗോളാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ദീപികയുടെ ഈ ഗോളോട് കൂടി ടൂര്‍ണമെന്റില്‍ ഏറ്റവും കുടുതല്‍ ഗോള്‍ നേടുന്ന താരം എന്ന റെക്കോഡും ദീപികയുടെ പേരിലാണ്. 11 ഗോളുകളാണ് ഈ മത്സരത്തില്‍ ദീപിക സ്വന്തമാക്കിയത്. ഇന്ത്യയുടെ മൂന്നാമത്തെ വനിതാ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി കിരീടമാണിത്, മത്സരത്തിന്റെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ രാജ്യമെന്ന നിലയില്‍ കൊറിയ റിപ്പബ്ലിക്കിനൊപ്പമാണ് ഇന്ത്യ ഈ വിജയം കൊണ്ടാടുന്നത്. 2016ലാണ് ഇന്ത്യ ആദ്യമായി ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് ട്രോഫി സ്വന്തമാക്കിയത്. പിന്നീട് 2023ലും ഇപ്പോള്‍ ഈ വര്‍ഷത്തെ കിരീടവും സ്വന്തമാക്കി.
കിരീട നേട്ടവുമായി ഇറങ്ങിയ ചൈന തുടക്കം മുതല്‍ മികച്ച് നീക്കങ്ങള്‍ നടത്തി. കൗണ്ടര്‍ അറ്റാക്കുകളുമായി ചൈന കളം നിറഞ്ഞു. മറുവശത്ത് ഇന്ത്യക്ക് ലഭിച്ച പെനാല്‍റ്റി കോര്‍ണറുകള്‍ മുതലാക്കാനായില്ല. ആദ്യ ക്വാര്‍ട്ടര്‍ ഗോള്‍ രഹിതമായിരുന്നു. രണ്ടാം ക്വാര്‍ട്ടറിലാണ് ഇന്ത്യക്ക് ഗോള്‍ നേടാന്‍ സാധിച്ചത്. നവനീത് കൗറിലൂടെ തന്റെ കൈകളിലേക്ക് എത്തിയ പന്ത് വല വിരിക്കാന്‍ നോക്കിയെങ്കിലും ചൈനയുടെ ഗോള്‍ കീപ്പര്‍ അതിന് തടയിട്ടു. എന്നാല്‍ തിരിയാന്‍ സമയം ലഭിക്കുകയും ഇന്ത്യന്‍ ഫോര്‍വേഡ് തന്റെ ആംഗിള്‍ കണ്ടെത്തുകയും ടൂര്‍ണമെന്റിലെ തന്റെ 11-ാം ഗോള്‍ നേടുകയും ഇന്ത്യയെ വിജയത്തിലേക്ക് എത്തിക്കുകയും ചെയ്തു.
അവസാന പാദത്തില്‍ ചൈന ആക്രമിച്ച് കളിച്ചു. ഇന്ത്യക്ക് സമ്മര്‍ദ്ദം നല്‍കുകയും ചെയ്തു. ഗോള്‍ മുഖത്ത് പന്തുമായി എത്തിയെങ്കിലും ഗോള്‍ നേടാന്‍ സാധിച്ചില്ല. ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ ശക്തമായി വല കാത്തു. ഇതോടെ ചൈനയെ വിദഗ്ദമായി പ്രതിരോധിച്ച ഇന്ത്യ കിരിടത്തോടെ മടങ്ങി. അതേസമയം, ജപ്പാന്‍ ശക്തരായ മലേഷ്യയെ 4-1 ന് പരാജയപ്പെടുത്തി മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.