- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
1969 മുതല്‍ 1972 വരെ ലോക ചെസ് ചാമ്പ്യന്‍; 18-ാം വയസില്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി; 19-ാം വയസില്‍ പ്രൊഫഷണല്‍ പോരാട്ടത്തില്‍ അരങ്ങേറ്റം കുറിച്ചു; ബോറിസ് സ്പാസ്‌കി അന്തരിച്ചു
മോസ്‌ക്കോ: മുന്‍ ലോക ചെസ് ചാംപ്യന്‍ ബൊറിസ് സ്പാസ്‌കി അന്തരിച്ചു. 88 വയസായിരുന്നു. മരണം സംബന്ധിച്ചു മറ്റു വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല. അന്താരാഷ്ട്ര ചെസ് ഫെഡറേഷന്‍ അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 1969 മുതല്‍ 1972 വരെ ലോക ചാമ്പ്യനായിരുന്നു അദ്ദേഹം. പത്താമത്തെ ലോക ചെസ് ചാംപ്യനായ സ്പാസ്‌കിയും അമേരിക്കന്‍ ചെസ് ഇതിഹാസം ബോബി ഫിഷറുമായുള്ള 1972ലെ പോരാട്ടം നൂറ്റാണ്ടിലെ ചെസ് മത്സരമായാണ് വിലയിരുത്തപ്പെടുന്നത്. അന്ന് സ്പാസ്‌കി പരാജയപ്പെട്ടിരുന്നു.
1972 'നൂറ്റാണ്ടിലെ ചെസ് മത്സരമായി' വിശേഷിപ്പിക്കപ്പെടുന്ന സ്പാസ്‌കിയും അമേരിക്കന്‍ ചെസ് ഇതിഹാസം ബോബി ഫിഷറുമായുള്ള 1972ലെ പോരാട്ടം. 18ാം വയസില്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി സ്വന്തമാക്കിയ അദ്ദേഹം 19ാം വയസില്‍ 1956ലാണ് പ്രൊഫഷണല്‍ പോരാട്ടത്തില്‍ അരങ്ങേറ്റം കുറിച്ചത്. സോവിയറ്റ് യൂണിയനെ 7 ചെസ് ഒളംപ്യാഡില്‍ പ്രതിനിധീകരിച്ച സ്പാസ്‌കി പിന്നീട് 3 തവണ ഫ്രാന്‍സിനായും ഒളിംപ്യാഡില്‍ കളിച്ചിട്ടുണ്ട്.