ബീഹാര്‍: ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് ട്രോഫി ഫൈനല്‍ പോരാട്ടം ഇന്ന്. നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ ചൈനയെ നേരിടും. ജപ്പാനെ തകര്‍ത്താണ് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചത്. ബീഹാര്‍ രാജഗിര്‍ ഹോക്കി സ്റ്റേഡിയത്തില്‍ വൈകിട്ട് 4.45നാണ് ഇന്ത്യന്‍ സമയം 4.45നാണ് ഫൈനല്‍ പോരാട്ടം. നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ ഈ വര്‍ഷവും കീരിടം നേടാനാകും നോക്കുക. അങ്ങനെയെങ്കില്‍ തുടര്‍ച്ചയായി കിരീടം സ്വന്തമാക്കുന്ന ടീമില്‍ കൊറിയക്കൊപ്പം എത്താന്‍ സാധിക്കും. കൊറിയ മാത്രമാണ് ആ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.

48-ാം മിനിറ്റില്‍ നവനീത് കൗറിലൂടെയും, 56-ാം മിനിറ്റില്‍ ലാല്‍ റംസിയാമിയും നേടിയ ഗോളിലാണ് ഇന്ത്യയുടെ ആധികാരിക ജയം സ്വന്തമാക്കിയത്. അതേസമയം, സെമിയില്‍ കരുത്തരായ മലേഷ്യയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ചൈന ഫൈനലില്‍ പ്രവേശിച്ചത്. മൂന്നാം സ്ഥാനത്തിനുള്ള പോരാട്ടം മലേഷ്യയും, ജപ്പാനും തമ്മില്‍ നടക്കും.

ഇരുവരും തമ്മില്‍ ഏറ്റുമുട്ടിയതില്‍ 46 മത്സരങ്ങളില്‍ 28ലും ജയിച്ച് ആതിഥേയരെക്കാര്‍ മികച്ച് റെക്കോര്‍ഡാണ് ചൈനക്കുള്ളത്. ഇന്ത്യയാകട്ടെ 12 മത്സരങ്ങള്‍ മാത്രമാണ് ജയിച്ചിട്ടുള്ളത്. ഇതില്‍ സമനിലയില്‍ പിരിഞ്ഞത് ആറ് മത്സരങ്ങള്‍.

ചൈന ടീം: ജിയാലി ചെന്‍, യുങ്സിയ ഫാന്‍, ഗോട്ടിംഗ് ഹാവോ, ഹയാന്‍ ഹുവാങ്, ജിന്‍ഗി ലി, ചെഞ്ചെങ് ലിയു, താങ്ജി ലിയു, സിയോയാന്‍ മാ, സ്യൂജിയാവോ മാ, ജിന്‍ഷുവാങ് ടാന്‍, സുറോംഗ് വു, വെന്‍ജുവാന്‍ സൂ, യാനാന്‍ സൂ, അന്‍ഹുയിങ് യു, സിയാന്‍ ഷു , ജിയാലി ഷെങ്, ലിഹാങ് വാങ്, ടിംഗ് ലി

ഇന്ത്യന്‍ ടീം: സവിത പുനിയ, ബിച്ചു ദേവി ഖരിബാം, ഉദിത, ജ്യോതി, വൈഷ്ണവി വിത്തല്‍ ഫാല്‍ക്കെ, സുശീല ചാനു പുക്രംബം, ഇഷിക ചൗധരി, നേഹ, സലിമ ടെറ്റെ, ഷര്‍മിള ദേവി, മനീഷ ചൗഹാന്‍, സുനീലിത ടോപ്പോ, ലാല്‍റെംസിയാമി, നവനീത് കുമാര്‍ കൗര്‍, എസ്. ദീപിക, ബ്യൂട്ടി ഡംഗ്ഡംഗ്‌