പാരീസ്: ഇന്ത്യയുടെ നാലം മെഡല്‍ എന്ന സ്വപ്നവുമായി ബാഡമിന്റണ്‍ പുരുഷ സിംഗള്‍സ് വെങ്കലമെഡല്‍ പോരാട്ടത്തില്‍ ലക്ഷ്യസെന്‍ ഇന്ന് മത്സരിക്കും.ഒപ്പം ഇന്ത്യക്ക് ഏറ്റവും വലിയ മെഡല്‍ പ്രതീക്ഷയുള്ള ഗുസ്തി മത്സരങ്ങള്‍ക്കും ഇന്ന് തുടക്കമാകും.ഫൈനല്‍ റൗണ്ടിലേക്ക് മുന്നേറാനായാല്‍ ഷൂട്ടിങ്ങിലും ഇന്ത്യക്ക് ഇന്ന് മെഡല്‍ പോരാട്ടം ഉണ്ടാകും.പാരീസിലെ പത്താം ദിനത്തിലെ ഇന്ത്യയുടെ മത്സരങ്ങള്‍ അറിയാം

ഷൂട്ടിങ്

ഷൂട്ടിങില്‍ സ്‌കീറ്റ് മിക്‌സഡ് ടീമിനം യോഗ്യതാ റൗണ്ടില്‍ ആനന്ദ്ജീത് സിങും മഹേശ്വരി ചൗഹാനും മല്‍സരിക്കാനിറങ്ങും. ഉച്ചയ്ക്കു 12.30നാണ് മല്‍സരം തുടങ്ങുന്നത്.ഫൈനലിലേക്ക് യോഗ്യത നേടിയാല്‍ ആനന്ദജീത് സിങ്, മഹേശ്വരി ചൗഹാന്‍ സഖ്യം മെഡല്‍ പോരാട്ടത്തിനിറങ്ങും. വൈകീട്ട് 6.30നു മെഡല്‍ മല്‍സരങ്ങള്‍ തുടങ്ങുന്നത്.

ടേബിള്‍ ടെന്നീസ്

ടേബിള്‍ ടെന്നീസില്‍ വനിതകളുടെ ടീമിനത്തില്‍ ഇന്ത്യക്കുടെ പ്രീക്വാര്‍ട്ടര്‍ മല്‍സരം ഇന്ന് നടക്കും.ഉച്ചയ്ക്കു 1.30 മുതലാണ് മത്സരം.
ശ്രീജ അക്കൂല, മാനിക ബത്ര, അര്‍ച്ചന കാമത്ത് എന്നിവരാണ് ഇന്ത്യന്‍ സംഘത്തിലുള്ളത്.

അത്‌ലറ്റിക്‌സ്

അത്‌ലറ്റിക്‌സില്‍ ഇന്ത്യക്ക് ഇന്ന് രണ്ടു മത്സരമാണുള്ളത്.വനിതകളുടെ 400 മീറ്റര്‍ ആദ്യ റൗണ്ടില്‍ കിരണ്‍ പഹല്‍ മല്‍സരിക്കും. വൈകീട്ട് 3.25നാണ് ഈ മല്‍സരം.പുരുഷന്‍മാരുടെ 3000 മീറ്റര്‍സ്റ്റീപ്പ്ള്‍ചേസ് ആദ്യ റൗണ്ടില്‍ അവിനാഷ് സാബ്ലെയുടെ മല്‍സരം രാത്രി 10.34നാണ്.

സെയ്‌ലിങ്

വനിതകളുടെ ഡിന്‍ഗി ഐഎല്‍സിഎ6 റേസ് 9, 10 എന്നിവയില്‍ നേത്ര കുമനന്റെ മല്‍സരം വൈകീട്ട് 3.45 മുതലാണ്.പുരുഷന്‍മാരുടെ ഡിന്‍ഗി ഐഎല്‍സിഎ 7- റേസ് 9, 10 എന്നിവയില്‍ വിഷ്ണു ശരവണന്റെ മല്‍സരം വൈകീട്ട് 6.10നാണ്.

ബാഡ്മിന്റണ്‍

ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ വെങ്കല മെഡലിനായുള്ള ലക്ഷ്യാ സെന്‍ മലേഷ്യയുടെ ലീ സിജിയയെ നേരിടും.വൈകീട്ട് ആറു മണിക്കാണ് മത്സരം.

ഗുസ്തി

ഇന്ത്യയുടെ ഏറ്റവും വലിയ മെഡല്‍ പ്രതീക്ഷകളിലൊന്നായ ഗുസ്തിമത്സരങ്ങള്‍ ഇന്ന് തുടങ്ങും.വനിതകളുടെ 68 കിഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ നിഷ ദഹിയയുടെ പ്രീക്വാര്‍ട്ടര്‍ മല്‍സരം വൈകീട്ട് 6.30നാണ്.ക്വാര്‍ട്ടര്‍ ഫൈനലിലേക്കു നിഷ യോഗ്യത നേടുകയാണെങ്കില്‍ അടുത്ത മല്‍സരം രാത്രി 7.50നു തുടങ്ങും.സെമി ഫൈനല്‍ മല്‍സരങ്ങള്‍ രാത്രി 1.10 മുതലാണ്. സെമിയിലേക്കു യോഗ്യത ലഭിക്കുകയാണെങ്കില്‍ നിഷ യാദവ് ഇന്ത്യക്കായി ഗോദയിലെത്തും.