ഡൽഹി: മനു ഭാക്കറിനും ഡി ഗുകേഷിനും ധ്യാന്‍ ചന്ദ് ഖേല്‍ രത്‌ന പുരസ്‌കാരങ്ങള്‍. മലയാളി നീന്തല്‍ താരം സജന്‍ പ്രകാശ് ഉള്‍പ്പെടെ 32 പേര്‍ക്ക് അര്‍ജുന അവാര്‍ഡും ലഭിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്. ജനുവരി 17 ന് പുരസ്‌കാരം രാഷ്ട്രപതി സമ്മാനിക്കും. നാല് അത്‌ലറ്റുകള്‍ക്കാണ് പുരസ്‌കാരം. ഇന്ത്യന്‍ പുരുഷ ഹോക്കി ടീം ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് സിംഗ്, പാരാലിമ്പ്യന്‍ പ്രവീണ്‍ കുമാര്‍ എന്നിവര്‍ക്കും ഖേല്‍രത്‌ന പുരസ്‌കാരം ലഭിച്ചു.

രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്‌ന പുരസ്‌കാരത്തിനാണ് ഇവർ അർഹരായിരിക്കുന്നത്. ആദ്യം ഇന്ത്യയുടെ ഒളിമ്പിക്‌ മെഡല്‍ ജേതാവ് മനു ഭാക്കറിനെ പരിഗണിക്കാത്തത് ഏറെ വിവാദം സൃഷ്ട്ടിച്ചിരിന്നു.

ഇതിനെതിരെ മനുവിന്‍റെ പരിശീലകന്‍ ജസ്പാല്‍ റാണയും പിതാവ് രാം കിഷനും രംഗത്തെത്തിയെങ്കിലും കൃത്യസമയത്ത് അപേക്ഷിക്കാഞ്ഞത് തന്‍റെ ഭാഗത്തുനിന്നുള്ള വീഴ്ചയാണെന്ന് മനു ഭാക്കര്‍ വിശദീകരിച്ചിരുന്നു.

പാരീസ് ഒളിപിംപിക്സില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റൾ വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലും മനു വെങ്കലം നേടി ചരിത്രനേട്ടം സ്വന്തമാക്കിയിരുന്നു. മലയാളി നീന്തല്‍ താരം സജൻ പ്രകാശിന് അർജുന പുരസ്കാരത്തിന് അര്‍ഹനായി. 17 പാരാലിംപിക് താരങ്ങള്‍ ഉള്‍പ്പെടെ 32 പേരാണ് അർജുന പുരസ്കാരത്തിന് അര്‍ഹരായത്.

മലയാളി ബാഡ്മിന്‍റൺ പരിശീലകൻ എസ്‌ മുരളീധരൻ പരിശീലകരംഗത്തെ മികവിനുള്ള ദ്രോണാചാര്യ പുരസ്കാരത്തിവ് അര്‍ഹനായി. ഈ മാസം 17ന് രാഷ്ട്രപതിഭവനില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം വിതരണം ചെയ്യും. അതുപ്പോലെ രാജ്യത്തിന്റെ അഭിമാനമായ ലോക ചെസ്സ് ചാമ്പ്യൻ ഡി ഗുകേഷിനും പുരസ്‌ക്കാരത്തിന് അർഹനായിട്ടുണ്ട്.