ഹല്‍ദ്വാനി: ദേശീയ ഗെയിംസില്‍ കേരളത്തിന് ഇന്ന് മൂന്ന് മെഡലുകള്‍. ജിംനാസ്റ്റിക്കിലാണ് കേരളത്തിന് മെഡല്‍ ലഭിച്ചത്. രണ്ട് വെള്ളിയും ഒരു വെങ്കലുവമാണ് കേരളം ഇന്ന് സ്വന്തമാക്കിയത്. ആക്രോബാറ്റിക് ജിംനാസ്റ്റിക്സില്‍ പുരുഷന്മാരുടെ ഗ്രൂപ്പ് വിഭാഗത്തിലും മിക്സഡ് വിഭാഗത്തിലുമാണ് കേരളം വെള്ളി നേടിയത്. ഫസല്‍ ഇംതിയാസ്, പാര്‍വതി ബി.നായര്‍ എന്നിവരുടെ ടീമാണ് മിക്സഡ് വിഭാഗത്തില്‍ വെള്ളി നേടിയത്.

മുഹമ്മദ് അജ്മല്‍, മുഹമ്മദ് സഫാന്‍, സാത്വിക്, ഷിറില്‍ റുമാന്‍ എന്നിവരടങ്ങിയ ടീമായിരുന്നു ഗ്രൂപ്പ് വിഭാഗത്തില്‍ വെള്ളി സ്വന്തമാക്കിയത്. ജിംനാസ്റ്റിക്സില്‍ വിമന്‍സ് പെയര്‍ വിഭാഗത്തില്‍ ലക്ഷ്മി ബി.നായര്‍, പൗര്‍ണമി ഋഷികുമാര്‍ എന്നിവരുടെ ടീമാണ് വെങ്കലമെഡല്‍ നേടിയത്.