- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക ബോക്സിങ് ചാമ്പ്യൻഷിപ്പ്; ഇന്ത്യൻ ബോക്സർ നീതു ഘൻഘാസ് ഫൈനലിൽ; ഫൈനൽ പ്രവേശനം വനിതകളുടെ 48 കിലോ വിഭാഗത്തിൽ; മെഡലുറപ്പിച്ചു
ന്യൂഡൽഹി: ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്കുവേണ്ടി മെഡലുറപ്പിച്ച് നീതു ഘൻഘാസ്. ന്യൂഡൽഹി ആതിഥേയത്വം വഹിക്കുന്ന ലോക ബോക്സിങ് ചാമ്പ്യൻഷിപ്പ് വനിതാ വിഭാഗത്തിൽ നീതു ഫൈനലിൽ പ്രവേശിച്ചു.
വനിതകളുടെ 48 കിലോ വിഭാഗം സെമി ഫൈനലിൽ നീതു കസാഖ്സ്താന്റെ അല്യുവ ബാൾകിബെകോവയെ തകർത്താണ് ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. പിന്നിൽ നിന്നശേഷം തിരിച്ചടിച്ചാണ് താരം വിജയം ഇടിച്ചുനേടിയത്. 5-2 എന്ന സ്‌കോറിനാണ് നീതുവിന്റെ വിജയം.
22 കാരിയായ നീതു 2022 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് വേണ്ടി സ്വർണം നേടിയിട്ടുണ്ട്. രണ്ട് തവണ യൂത്ത് ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടാനും നീതുവിന് സാധിച്ചിട്ടുണ്ട്. ഫൈനലിൽ പരാജയപ്പെട്ടാലും നീതുവിന് വെള്ളി ലഭിക്കും
മറുനാടന്‍ മലയാളി ബ്യൂറോ
Next Story