ഗാന്ധിനഗർ: ദേശീയ ഗെയിംസിൽ കേരളത്തിന് ഇരട്ട സ്വർണം. പുരുഷന്മാരുടെയും വനിതകളുടെയും ജൂഡോയിൽ കേരളം സ്വർണം നേടി. പുരുഷ വിഭാഗത്തിൽ അർജുൻ.എ.ആറും വനിതാ വിഭാഗത്തിൽ അശ്വതി പി.ആറും കേരളത്തിനായി സ്വർണമെഡൽ കഴുത്തിലണിഞ്ഞു.

പുരുഷന്മാരുടെ 90 കിലോയിൽ താഴെയുള്ള വിഭാഗത്തിലാണ് അർജുൻ ഒന്നാമതെത്തിയത്. ഫൈനലിൽ ഹരിയാണയുടെ വിക്രമിനെ തോൽപ്പിച്ചാണ് അർജുൻ സ്വർണം നേടിയത്. സ്‌കോർ: 1-0.

വനിതകളുടെ 78 കിലോ വിഭാഗത്തിലാണ് അശ്വതി സ്വർണം നേടിയത്. ഫൈനലിൽ ഉത്തർ പ്രദേശിന്റെ തരുണ ശർമയെ കീഴടക്കിയാണ് അശ്വതി സ്വർണം നേടിയത്. ഈ രണ്ട് മെഡലുകളോടെ ദേശീയ ഗെയിംസിലെ കേരളത്തിന്റെ സ്വർണനേട്ടം 17 ആയി ഉയർന്നു.