ന്യൂഡൽഹി : ദേശീയ ഗെയിംസിൽ ചരിത്ര നേട്ടവുമായി പൂജ പട്ടേൽ. ദേശീയ ഗെയിംസിലെ യോഗസ്സന വിഭാഗത്തിൽ സ്വർണം നേടിയ ഗുജറാത്ത് സ്വദേശിയായ പൂജ ഈ വിഭാഗത്തിൽ സ്വർണമെഡൽ നേടുന്ന ആദ്യ അത്ലറ്റ് എന്ന നേട്ടം കൈവരിച്ചു.

ദേശീയ ഗെയിംസിൽ ഉൾപ്പെടുത്തിയ അഞ്ച് പുതിയ കായിക ഇനങ്ങളിൽ ഒന്നാണ് യോഗ. കബഡി, ഖോ ഖോ, മല്ലഖംബ തുടങ്ങിയ കായിക ഇനങ്ങളും ഉൾപ്പെടുന്ന പരമ്പരാഗത വിഭാഗത്തിലാണ് യോഗ ഉൾപ്പെടുത്തിയിരുന്നത്. മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചാണ് പൂജ ചരിത്രത്തിൽ ഇടംപിടിച്ചത്. മത്സരത്തിൽ യോഗ ചെയ്യുന്ന പൂജയുടെ വീഡിയോ ഓൾ ഇന്ത്യ റേഡിയോ ന്യൂസിന്റെ ഔദ്യോഗിക ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.