- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്തോനേഷ്യൻ ഓപൺ ബാഡ്മിന്റൺ: ഇന്ത്യയുടെ പി.വി സിന്ധു പുറത്ത്
ജക്കാർത്ത: ഇന്തോനേഷ്യൻ ഓപൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽനിന്ന് ഇന്ത്യൻ പ്രതീക്ഷയായിരുന്ന പി.വി സിന്ധു പുറത്ത്. പ്രീ ക്വാർട്ടറിൽ ചൈനീസ് തായ് പേയിയുടെ തായ് സു യിങ് ആണ് സിന്ധുവിനെ പരാജയപ്പെടുത്തിയത്. നേരിട്ടുള്ള ഗെയിമുകൾക്ക് രണ്ടുതവണ ഒളിമ്പിക്‌സ് മെഡൽ നേടിയ ഇന്ത്യൻ താരത്തെ തകർത്തുവിട്ടത്. സ്‌കോർ: 21-18, 21-16.
തുടക്കത്തിലേ താളം കണ്ടെത്താൻ വിഷമിച്ച സിന്ധു പിന്നീട് പൊരുതിക്കയറി ആദ്യ ഗെയിമിൽ ഒപ്പത്തിനൊപ്പം നിന്നെങ്കിലും വിജയം സു യിങ്ങിനൊപ്പം നിന്നു. രണ്ടാം ഗെയിമിൽ കാര്യമായ വെല്ലുവിളിയുയർത്താൻ സിന്ധുവിനായുമില്ല. സ്‌പെയിനിന്റെ കരോലിന മരിൻ ആണ് ക്വാർട്ടറിൽ തായ് സു യിങ്ങിന്റെ എതിരാളി.
മറുനാടന് മലയാളി ബ്യൂറോ
Next Story