ന്യൂഡൽഹി: ഗുസ്തിതാരങ്ങൾക്ക് വിദേശത്ത് പരിശീലനത്തിൽ ഏർപ്പെടാൻ അനുമതി നൽകി കേന്ദ്രസർക്കാർ. ഗുസ്തിതാരങ്ങളായ ബജ്രംഗ് പുനിയയും, വിനേഷ് ഫോഗട്ടുമാണ് പരിശീലനത്തിനായി വിദേശത്തേക്ക് പോകുക. ഏഷ്യൻ ഗെയിംസും ലോക ചാമ്പ്യൻഷിപ്പും ലക്ഷ്യമിട്ടാണ് പരിശീലനമെന്നും ഇരുവരും പരിശീലനത്തിനായി ജൂലൈ ആദ്യം പുറപ്പെടുമെന്നാണ് റിപ്പോർട്ടുകൾ.

ഇരുവർക്കും കിർഗിസ്ഥാനിലും ഹംഗറിയിലുമാകും പരിശീലനം. ഇതിനുള്ള ചെലവ് കേന്ദ്രസർക്കാർ വഹിക്കും. ബജ്റങ് ജൂലൈ 1 മുതൽ ഓഗസ്റ്റ് 5 വരെ കിർഗിസ്ഥാനിൽ പരിശീലനം നടത്തും. വിനേഷ് ആദ്യം കിർഗിസ്ഥാനിലേക്കും പിന്നീട് ഹംഗറിയിലെ ബുഡാപെസ്റ്റിലേക്കും പോകാനാണ് തീരുമാനിച്ചിരിക്കുന്നത്.

ബജറങ് പുനിയ കിർഗിസ്ഥാനിലെ ഇസ്സിക് കുളിലും വിനേഷ് ഫോഗത്ത് ഹങ്കറിയിലെ ബുഡാപെസ്റ്റിലുമാണ് പരിശീലനം നടത്തുക. ഏഷ്യൻ ഗെയിംസ്, ലോക ചാമ്പ്യൻഷിപ്പ് എന്നിവ മുൻനിർത്തിയാണ് ഇരുവരുടേയും വിദേശ പരിശീലനം. താരങ്ങൾ ജൂലൈ ആദ്യ വാരം വിദേശത്തേക്ക് തിരിക്കും. പരിശീലകൻ അടക്കം 7 പേർക്ക് ഒപ്പം പോകാനും അനുമതിയുണ്ട്.

ഇരുവരും നൽകിയ അപേക്ഷയിൽ 24 മണിക്കൂറിനകം തീരുമാനമെടുത്തെന്ന് കായികമന്ത്രി അനുരാഗ് സിങ് ഠാക്കൂർ വ്യക്തമാക്കി. ഏഷ്യൻ ഗെയിംസും ലോക ചാമ്പ്യൻഷിപ്പും ലക്ഷ്യമിട്ടാണ് പരിശീലനമെന്നും ഇരുവരും പരിശീലനത്തിനായി ജൂലൈ ആദ്യം പുറപ്പെടുമെന്നാണ് റിപ്പോർട്ടുകൾ.

സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 8 വരെയാണ് ചൈനയിൽ ഏഷ്യാഡ് നടക്കുക. ബെൽഗ്രേഡിലെ ലോക ചാമ്പ്യൻഷിപ്പാവട്ടെ സെപ്റ്റംബർ 16 മുതൽ 24 വരെയും. 2024ലെ പാരിസ് ഒളിംപിക്സിനുള്ള യോഗ്യതാ മത്സരം കൂടിയാണ് ബെൽഗ്രേഡിലെ ചാമ്പ്യൻഷിപ്പ്. വിനേഷ് ഫോഗത്തിനൊപ്പം വിദേശ പരിശീലനത്തിൽ ഫിസിയോ അശ്വിനി ജീവൻ പാട്ടീലും സഹതാരം സംഗീത ഫോഗത്തും പരിശീലകൻ സുധേഷുമുണ്ടാകും എന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്.

ഇതിൽ പാട്ടീലിന്റെ യാത്രയുടെ ചെലവ് വഹിക്കുക കേന്ദ്ര സർക്കാരായിരിക്കില്ല. ബജറങ് പുനിയക്കൊപ്പം പരിശീലകൻ സുജീത് മാനും ഫിസിയോ അനുജ് ഗുപ്തയും സഹതാരം ജിതേന്ദർ കിൻഹയും സ്‌ടെങ്ത് ആൻഡ് കണ്ടീഷനിങ് വിദഗ്ധൻ കാസി കിറോൺ മുസ്തഫ ഹസനും വിദേശത്തേക്കുണ്ടാകും.

ഇരുവരും ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ മുൻപ്രസിഡന്റുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെയുള്ള ലൈംഗികാതിക്രമ പരാതിയിൽ നടപടിയാവശ്യപ്പെട്ടുള്ള സമരരംഗത്ത് സജ്ജീവമായിരുന്നു. ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി ജന്തർമന്തറിൽ സമരം നടത്തിയിരുന്ന ഗുസ്തിതാരങ്ങളുമായി കേന്ദ്രമന്ത്രി അനുരാഗ് സിങ് ഠാക്കൂർ നടത്തിയ ചർച്ചയിൽ 15നു മുൻപ് കുറ്റപത്രം സമർപ്പിക്കുമെന്ന് ഉറപ്പു നൽകിയിരുന്നു. ഇതെത്തുടർന്നാണ് സമരം താൽക്കാലികമായി അവസാനിപ്പിച്ചത്.

ലൈംഗിക പീഡന കേസിൽ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബിജെപി എംപിയുമായി ബ്രിജ് ഭൂഷൻ സിംഗിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാൻ മുന്നിൽ നിന്ന താരങ്ങളാണ് ബജറങ് പുനിയയും വിനേഷ് ഫോഗത്തും. കേസ് തുടരുന്ന സാഹചര്യത്തിൽ പ്രത്യക്ഷ സമരം അവസാനിപ്പിച്ചതോടെ ഇനി പരിശീലനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താരങ്ങളുടെ ആലോചന.

ഏഷ്യൻ ഗെയിംസ്, ലോക ചാമ്പ്യൻഷിപ്പ് എന്നിവയ്ക്കായുള്ള സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കുകയാണ് പുനിയയുടെയും ഫോഗത്തിന്റേയും ലക്ഷ്യം. ചൈനയിലെ ഹാങ്ഝൗവിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിനും സെർബിയിലെ ബെൽഗ്രേഡിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിനും മുന്നോടിയായി വിദേശ പരിശീലനത്തിന് അനുമതി തരണമെന്ന് ഇരുവരും സ്‌പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. താരങ്ങളുടെ അപേക്ഷ 24 മണിക്കൂറിനുള്ളിൽ അനുവദിച്ചെന്നാണ് കായിക മന്ത്രാലയം വ്യക്തമാക്കുന്നത്.