ഹാങ്‌ചോ: ഏഷ്യൻ ഗെയിംസ് ഫുട്‌ബോളിൽ പതിമൂന്ന് വർഷങ്ങൾക്കു ശേഷം ഇന്ത്യ അവസാന 16ൽ. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ മ്യാന്മറിനെതിരെ 1-1 എന്ന നിലയിൽ സമനില പിടിച്ചതോടെയാണ് ഇന്ത്യ പ്രീക്വാർട്ടറിൽ കടന്നത്. ഇന്ത്യക്കായി 23ആം മിനിട്ടിൽ ക്യാപ്റ്റൻ സുനിൽ ഛേത്രി ഗോൾ നേടിയപ്പോൾ 74ആം മിനിട്ടിൽ ക്യാവ് ഹ്‌ത്വേ മ്യാന്മറിന്റെ സമനില ഗോൾ നേടി.

23ആം മിനിട്ടിൽ ഒരു പെനാൽറ്റിയിലൂടെയാണ് ഛേത്രി ഇന്ത്യയെ മുന്നിലെത്തിച്ചത്. റഹീം അലിക്കെതിരായ ഫൗളിനു ലഭിച്ച പെനാൽറ്റി ഛേത്രി അനായാസം ഗോളിലേക്ക് വഴിതിരിച്ചുവിട്ടു. 74ആം മിനിട്ടിൽ ഒരു ഹെഡറിലൂടെ ക്യാവ് ഹ്‌ത്വേ മ്യാന്മറിന്റെ സമനില ഗോൾ കണ്ടെത്തി. പ്രീ ക്വാർട്ടർ മത്സരത്തിൽ ഇന്ത്യ സൗദി അറേബ്യയെ നേരിടും