- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാരാലിമ്പിക് ഷൂട്ടിങ്ങില്‍ റെക്കോഡോടെ സ്വര്‍ണം; ടോക്യോയിലെ സുവര്‍ണ നേട്ടം പാരിസിലും ആവര്‍ത്തിച്ച് അവനി ലേഖ്റ
പാരീസ്: തുടര്‍ച്ചയായ രണ്ടാം പാരാലിമ്പിക്സിലും സ്വര്‍ണമെഡല്‍ നേട്ടവുമായി ഇന്ത്യന്‍ ഷൂട്ടല്‍ അവനി ലേഖ്റ. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ സ്റ്റാന്‍ഡിങ് എസ്എച്ച 1 ഇനത്തിലാണ് വെള്ളിയാഴ്ച അവനി സ്വര്‍ണം നേടിയത്. കഴിഞ്ഞതവണ ടോക്യോയിലും ഇതേയിനത്തില്‍ അവനി സ്വര്‍ണ മെഡല്‍ വെടിവെച്ചിട്ടിരുന്നു. ഈ ഇനത്തില്‍ വെങ്കലവും ഇന്ത്യയ്ക്കാണ്. 36-കാരിയായ മോന അഗര്‍വാളാണ് വെങ്കല ജേതാവ്. പാരാലിമ്പിക്സില്‍ ഇന്ത്യയ്ക്കായി മൂന്ന് മെഡലുകള്‍ നേടുന്ന ആദ്യ വനിതാ അത്ലറ്റെന്ന റെക്കോഡും അവനി സ്വന്തമാക്കി. നേരത്തേ ടോക്യോയില്‍ വനിതകളുടെ 50 മീറ്റര്‍ […]
പാരീസ്: തുടര്‍ച്ചയായ രണ്ടാം പാരാലിമ്പിക്സിലും സ്വര്‍ണമെഡല്‍ നേട്ടവുമായി ഇന്ത്യന്‍ ഷൂട്ടല്‍ അവനി ലേഖ്റ. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ സ്റ്റാന്‍ഡിങ് എസ്എച്ച 1 ഇനത്തിലാണ് വെള്ളിയാഴ്ച അവനി സ്വര്‍ണം നേടിയത്. കഴിഞ്ഞതവണ ടോക്യോയിലും ഇതേയിനത്തില്‍ അവനി സ്വര്‍ണ മെഡല്‍ വെടിവെച്ചിട്ടിരുന്നു.
ഈ ഇനത്തില്‍ വെങ്കലവും ഇന്ത്യയ്ക്കാണ്. 36-കാരിയായ മോന അഗര്‍വാളാണ് വെങ്കല ജേതാവ്. പാരാലിമ്പിക്സില്‍ ഇന്ത്യയ്ക്കായി മൂന്ന് മെഡലുകള്‍ നേടുന്ന ആദ്യ വനിതാ അത്ലറ്റെന്ന റെക്കോഡും അവനി സ്വന്തമാക്കി. നേരത്തേ ടോക്യോയില്‍ വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍സ് എസ്എച്ച് 1 ഇനത്തില്‍ അവനി വെങ്കലവും സ്വന്തമാക്കിയിരുന്നു.