ഗ്ലാസ്ഗോ: 2030-ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് ഗുജറാത്തിലെ അഹമ്മദാബാദ് വേദിയാകും. സ്‌കോട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോയില്‍ ബുധനാഴ്ച നടന്ന കോമണ്‍വെല്‍ത്ത് സ്‌പോര്‍ട് ജനറല്‍ അസംബ്ലിക്കു ശേഷമായിരുന്നു ഔദ്യോഗിക വേദി പ്രഖ്യാപനം. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്പോര്‍ട്സ് എന്‍ക്ലേവിലാണ് ഗെയിംസ് നടക്കുക.കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ശതാബ്ദി പതിപ്പുകൂടിയാണിത്. ഇത് രണ്ടാം തവണയാണ് ഇന്ത്യ കോമണ്‍വെല്‍ത്ത് ഗെയിംസിന് വേദിയാകുന്നത്. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്പോര്‍ട്സ് എന്‍ക്ലേവിലാണ് ഗെയിംസ് നടക്കുക.2010-ല്‍ ഡല്‍ഹിയായിരുന്നു ഗെയിംസിന് ആതിഥേയത്വം വഹിച്ചത്.

2010 ലാണ് ഇന്ത്യ ഇതിനുമുമ്പ് കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥേയരായത്. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ നൂറാം പതിപ്പെന്ന പ്രത്യേകത കൂടിയുണ്ട് 2030 ഗെയിംസിന്. കോമണ്‍വെല്‍ത്ത് സ്പോര്‍ട്സ് ഇവാലുവേഷന്‍ കമ്മിറ്റി മേല്‍നോട്ടം വഹിച്ച വിശദമായ പ്രക്രിയയെ തുടര്‍ന്നാണ് അഹമ്മദാബാദിനെ ശുപാര്‍ശ ചെയ്തിരുന്നത്. 1930-ല്‍ കാനഡയിലെ ഹാമില്‍ട്ടണില്‍ നടന്ന ഉദ്ഘാടന പരിപാടിയുടെ ശതാബ്ദി ആഘോഷിക്കുന്ന ഗെയിംസാണ് 2030ല്‍ നടക്കുന്നത്.

2030ലെ വേദിക്കായി നൈജീരിയയും രംഗത്തുണ്ടായിരുന്നു. ഗ്ലാസ്‌ഗോയില്‍ നടന്ന കോമണ്‍വെല്‍ത്ത് സ്‌പോര്‍ട്‌സ് ജനറല്‍ അസംബ്ലിയില്‍ 74 കോമണ്‍വെല്‍ത്ത് അംഗരാജ്യങ്ങളില്‍ നിന്നും പ്രദേശങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ ഇന്ത്യയുടെ ബിഡ് അംഗീകരിക്കുകയായിരുന്നു. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി. ഉഷ, കേന്ദ്ര കായികവകുപ്പ് ജോയിന്റ് സെക്രട്ടറി കുണാല്‍, ഗുജറാത്ത് കായികമന്ത്രി ഹര്‍ഷ് സാങ്വി എന്നിവര്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഗ്ലാസ്ഗോയിലെ പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തു. അതേസമയം, 2030 ഗെയിംസില്‍ 15 മുതല്‍ 17 വരെ കായിക ഇനങ്ങള്‍ കൂടി ഉള്‍പ്പെടുത്താനുള്ള ആലോചനയിലാണ് സംഘാടകര്‍.