- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള സീനിയര്‍ സോഫ്റ്റ്‌ബോള്‍ ടീമിനെ ശരണ്‍ എസ്, ആര്യ എം എന്നിവര്‍ നയിക്കും
പത്തനംതിട്ട: വെസ്റ്റ് ബംഗാളിലെ ഡട്ട് പുലിയയില്‍ 2025 ഡിസംബര്‍ 14 മുതല്‍ 18 വരെ നടക്കുന്ന 47-ആമത് സീനിയര്‍ നാഷണല്‍ സോഫ്റ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുവാന്‍ ഉള്ള കേരള ടീമിനെ പുരുഷ വിഭാഗത്തില്‍ ശരണ്‍ എസും, വനിതാ വിഭാഗത്തില്‍ എം ആര്യയും നയിക്കും. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ വെച്ച് നവംബര്‍ 29 മുതല്‍ ഡിസംബര്‍ 09 വരെ നടന്ന കോച്ചിംഗ് ക്യാമ്പില്‍ നിന്നാണ് 16 അംഗ പുരുഷ, വനിതാ ടീമുകളെ പ്രഖ്യാപിച്ചത്.
മറ്റ് ടീം അംഗങ്ങള്‍ (പുരുഷ) :നിസാര്‍ കെ ഇ (വൈസ് ക്യാപ്റ്റന്‍),അശ്വിന്‍ വി എസ് (വൈസ് ക്യാപ്റ്റന്‍), അക്ഷയ് രാജ് ആര്‍ ബി, ജീവന്‍ ജയകുമാര്‍, നിരഞ്ജന്‍ ബിജു കെ, അഖില്‍ജിത്ത് ജെ എസ്, ജോബിള്‍ ജോസഫ്, അഭിഷേക് പി, അബ്ദുല്‍ റാസിക് എ, അമല്‍ വിജയ്, മോനായി സാബു, മുഹമ്മദ് യാസിര്‍, വിഷ്ണു എസ്, ശ്രീഹരി ടി കെ, ജിതിന്‍ ഇ ആര്‍.
കോച്ച്: എബിന്‍ ആര്‍ എസ് നായര്‍
മാനേജര്‍: ജിനു പി
(വനിത): പൂജ വി നായര്‍ (വൈസ് ക്യാപ്റ്റന്‍), സ്റ്റെഫി സജി, ശ്രീരഞ്ജിനി എം കെ, അക്ഷയ പി, സ്‌നേഹ ശ്രീധരന്‍, അന്‍സമോള്‍ രാജു, ടിജിയ തോമസ്, സാന്ദ്ര എം, അശ്വിനി എസ്, ദുര്‍ഗ്ഗ എം ആര്‍, ശ്രുതി എം എസ്, ഹൃതിക ശ്യാം എ പി, വിസ്മയ പി, അശ്വിനി യു, ഹാഷിഷ് രഹ്ന.
കോച്ച്: കുഞ്ഞുമോന്‍ പി ബി
മാനേജര്‍: ആദിത്യ കെ




