കൊച്ചി: കേരളം വിടുകയാണെന്ന് വ്യക്തമാക്കി ഒളിമ്പ്യന്‍ പി ആര്‍ ശ്രീജേഷ്. അടുത്ത വര്‍ഷം കുടുംബ സമേതം ബംഗളൂരുവിലേക്ക് മാറുകയാണെന്നും മക്കളെ അവിടത്തെ സ്‌കൂളില്‍ ചേര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശ്രീജേഷ്.

'അടുത്ത വര്‍ഷം ഞാന്‍ ബംഗളൂരുവിലേക്ക് മാറുകയാണ്. കുടുംബവും എനിക്കൊപ്പം ഉണ്ടാകും. അവര്‍ക്കൊപ്പം കുറച്ചധികം സമയം കിട്ടുമെന്ന വിശ്വാസം എനിക്കുണ്ട്. കാരണം മക്കളുടെ സ്‌കൂള്‍ ഇവിടെ നിന്ന് ബംഗളൂരുവിലേക്ക് മാറ്റണം. അച്ഛനും അമ്മയും എന്റെ കൂടെ ബംഗളൂരുവിലേക്ക് വരുന്നുണ്ട്.

കുടുംബവുമായി ബംഗളൂരുവിലേക്ക് മാറാനാണ് പ്ലാന്‍. നമ്മള്‍ സാക്രിഫൈസ് ചെയ്യേണ്ടിടത്തോളം കാലം ചെയ്തു. കുടുംബത്തില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നു. ആ ഒരു കാലഘട്ടം കഴിഞ്ഞു. ഇനിയെങ്കിലും കൂടെ നിര്‍ത്തിയില്ലെങ്കില്‍ അവരോട് ചെയ്യുന്ന ഏറ്റവും വലിയ തെറ്റായിപ്പോകും അത്. ജോലി സംബന്ധമായി ഒരു പ്രവാസ ജീവിതം പോലെ പോകുന്നുവെന്നേയുള്ളൂ.'- ശ്രീജേഷ് വ്യക്തമാക്കി.