- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യ മത്സരം ജയിച്ച് പി.വി. സിന്ധു; ഷൂട്ടിംഗില്‍ പ്രതീക്ഷയായി രമിത ജിന്‍ഡാല്‍; 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ സ്വര്‍ണം തേടി മനുഭാക്കര്‍
പാരിസ്: ഒളിംപിക്സ് ബാഡ്മിന്റന്‍ വനിതാ സിംഗിള്‍സിലെ ആദ്യ മത്സരത്തില്‍ പി.വി. സിന്ധുവിനു വിജയം. മാലദ്വീപ് താരം എഫ്.എന്‍. അബ്ദുല്‍ റസാഖിനെയാണ് സിന്ധു ആദ്യ പോരാട്ടത്തില്‍ തോല്‍പ്പിച്ചത്. സ്കോര്‍ 21 - 9, 21 - 9. വെറും 30 മിനിറ്റിനുള്ളില്‍ ഇന്ത്യന്‍ താരം ജയം സ്വന്തമാക്കി. നാളെ നടക്കുന്ന രണ്ടാം റൗണ്ട് പോരാട്ടത്തില്‍ എസ്റ്റോണിയയുടെ ക്രിസ്റ്റിന് കൂബയാണ് സിന്ധുവിന്റെ എതിരാളി.
വനിതാ ഷൂട്ടിംഗ് 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യയുടെ രമിത ജിന്‍ഡാല്‍ ഫൈനലിലേക്ക് യോഗ്യത നേടി. യോഗ്യതാ റൗണ്ടില്‍ 631.5 പോയന്റുമായി അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് രമിത ഫൈനലിലെത്തിയത്. വനിതാ ഷൂട്ടിംഗ് 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഫൈനലിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ ഷൂട്ടറെന്ന റെക്കോര്‍ഡും രമിത നേടി. അവസാന ഷോട്ടില്‍ എട്ടാം സ്ഥാനത്തുള്ള ഓഷ്യന്‍ മുള്ളറെ മറികടക്കാന്‍ 10.3 പോയന്റ് വേണ്ടിയിരുന്ന രമിത 10.4 പോയന്റ് നേടിയാണ് ചരിത്രനേട്ടം സ്വന്തമാക്കിയത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് ഫൈനല്‍ മത്സരം. ഇതേയിനത്തില്‍ എളവേനില്‍ വാളറിവന് ഫൈനല്‍ റൗണ്ടിലെത്താതെ പുറത്തായി. പുരുഷന്മാരുടെ മെന്‍സ് സിംഗിള്‍സ് സ്കള്‍സ് വിഭാഗത്തില്‍ ഇന്ത്യന്‍ താരം ബല്‍രാജ് പന്‍വാര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. രണ്ടാമതായാണ് ബല്‍രാജ് ഫിനിഷ് ചെയ്തത്.
ഷൂട്ടിഗില് ഇന്ത്യയുടെ പ്രതീക്ഷയായ എലവേനില്‍ വലറിവന്‍ ഫൈനലിലേക്ക് യോഗ്യത നേടാതെ പുറത്തായി. ഷൂട്ടിങ്ങില്‍ വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ സ്വര്‍ണം നേടാന്‍ മനുഭാക്കര്‍ ഇന്നിറങ്ങുന്നതിലാണ് ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ. യോഗ്യതാ റൗണ്ടില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് മനു ഭാക്കര്‍ ഫൈനലിന് യോഗ്യത നേടിയത്.
യോഗ്യതാ റൗണ്ടില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് മനു ഭാക്കര്‍ ഫൈനലിന് യോഗ്യത നേടിയത്. യോഗ്യതാ റൗണ്ടിലെ പ്രകടനം ആവര്‍ത്തിച്ചാല്‍ ഇന്ത്യ ഇന്ന് പാരീസില്‍ അക്കൗണ്ട് തുറക്കും. ഷൂട്ടിംഗില്‍ 12 വര്‍ഷത്തെ മെഡല്വരള്ച്ചക്കും അതോടെ അവസാനമാകും. 3.30നാണ് വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഫൈനല്‍.
രണ്ട് പതിറ്റാണ്ടിനിനിടെ ഷൂട്ടിംഗ് വക്തിഗത ഇനത്തില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമാണ് മനു ഭാക്കര്‍. ലോകകപ്പ് ഷൂട്ടിംഗില്‍ ഒമ്പത് സ്വര്‍ണവും ജൂനിയര്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ നാലു സ്വര്‍ണവും യൂത്ത് ഒളിംപിക്സില്‍ ഒരു സ്വര്‍ണവും മനു നേടിയിട്ടുണ്ട്.
ഞായറാഴ്ച ഉന്നം പിഴച്ചില്ലെങ്കില്‍ ഷൂട്ടിങ് റേഞ്ചില്‍നിന്ന് ഇന്ത്യക്ക് ആദ്യമെഡല്‍ ലഭിക്കും. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗം യോഗ്യതാറൗണ്ടില്‍ മൂന്നാംസ്ഥാനത്തോടെയാണ് മനു ഫൈനലിലേക്ക് യോഗ്യതനേടിയത്. ഞായറാഴ്ച 3.30-നാണ് മെഡല്‍മത്സരം.
മനു ഭാക്കറെ മാറ്റിനിര്‍ത്തിയാല്‍ ഷൂട്ടിങ്റേഞ്ചില്‍ ഇന്ത്യന്‍ താരങ്ങളുടെ ആദ്യദിനത്തിലെ പ്രകടനം നിരാശപകരുന്നതാണ്. 10 മീറ്റര്‍ എയര്‍പിസ്റ്റള്‍ വിഭാഗത്തില്‍ മെഡല്‍പ്രതീക്ഷയുണ്ടായിരുന്ന റിഥം സ്വാങ്വാന് ഫൈനലില്‍ കടക്കാനായില്ല. പുരുഷവിഭാഗത്തില്‍ സരബ്ജോത് സിങ്ങും അര്ജൂന് ചീമയും ഫൈനല്‍ കാണാതെ പുറത്തായി. 10 മീറ്റര്‍ എയര്‍റൈഫിള്‍ മിക്സഡ് വിഭാഗത്തില്‍ ഇന്ത്യന്‍ സഖ്യങ്ങളും ഫൈനലിലെത്തിയില്ല.