- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂള്‍ കായിക മേളയ്ക്കും ഇനി സ്വര്‍ണ്ണക്കപ്പ്; കിരീടം നല്‍കുന്നത് മുഖ്യമന്ത്രിയുടെ പേരില്‍
തിരുവനന്തപുരം: സ്‌കൂള്‍ ഒളിംപിക്‌സ് വിജയികള്‍ക്കായി പുതിയ സമ്മാനം പ്രഖ്യാപിച്ചു. കലോത്സവ കിരീടത്തിന്റെ മാതൃകയില്‍ വിജയി ജില്ലയ്ക്ക് ഇനി മുതല്‍ സ്വര്‍ണകപ്പ് നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.
രണ്ടാമത് സ്‌കൂള്‍ ഒളിംപിക്‌സ് തിരുവനന്തപുരം വേദിയാകുമ്പോഴാണ് പുതുതായി സ്വര്‍ണകപ്പ് വിതരണം ചെയ്യുന്നത്. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്കാണ് കപ്പ് നല്‍കുക. മുഖ്യമന്ത്രിയുടെ പേരിലാണ് കിരീടം നല്‍കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ പര്യടനം നടത്തിയ ശേഷമാണ് കപ്പ് മുഖ്യമന്ത്രിക്ക് കൈമാറുന്നത്. മറ്റ് കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Next Story