- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സത്യം പറയുന്നതിന് കൊന്നാലും പ്രശ്‌നമില്ല; പ്രതിഭകളെ കണ്ടെത്തി വളര്‍ത്തുന്നതില്‍ പിന്നില്‍'; ഇന്ത്യയുടെ മെഡല്‍ വരള്‍ച്ചയെക്കുറിച്ച് സുനില്‍ ഛേത്രി
ന്യൂഡല്‍ഹി: ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് ശോഭിക്കാനാകത്തിന്റെ കാരണം തുറന്ന് പറഞ്ഞ് ഫുട്‌ബോള്‍ താരം സുനില്‍ ഛേത്രി. 150 കോടിയോളം ജനസംഖ്യയുണ്ടായിട്ടും പ്രതിഭകളെ തിരിച്ചറിയുന്നതില്‍ ഇന്ത്യ പരാജയമാണെന്ന് ഛേത്രി തുറന്നടിച്ചു. കഴിഞ്ഞ ഒളിംപിക്‌സില്‍ നേടിയ ഏഴ് മെഡലുകളാണ് ഒളിംപിക്‌സില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച പ്രകടനം. ഇതിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ഛേത്രിയുടെ തുറന്ന മറുപടി.
"150 കോടിയോളം ജനസംഖ്യയുണ്ടായിട്ടും ഇന്ത്യ ഒളിമ്പിക്‌സില്‍ മെഡലുകള്‍ നേടുന്നില്ല എന്ന് പറയുന്നത് വസ്തുതാപരമായി ശരിയല്ല. കാരണം നമ്മള്‍ 150 കോടിയില്‍ നിന്നും പ്രതിഭകളെ തിരിച്ചറിയുന്നില്ല. ഒളിമ്പിക്‌സില്‍ നന്നായി പ്രകടനം നടത്തുന്ന ചൈന, യു.എസ്, ജര്‍മനി, ജപ്പാന്‍, ഓസ്‌ട്രേലിയ, കാനഡ എന്നിവര്‍ പ്രതിഭകളെ തിരിച്ചറിയുന്നതില്‍ നമ്മളേക്കാള്‍ മുന്നിലാണ്"
"നമ്മുടെ രാജ്യത്ത് പ്രതിഭകള്‍ക്ക് ക്ഷാമമില്ല എന്നത് ശരിയാണ്. ഫുട്‌ബോളിലോ ജാവലിന്‍ ത്രോയിലോ ക്രിക്കറ്റിലോ പ്രതിഭയുള്ള ഒരു അഞ്ചുവയസ്സുകാരന്‍ ആന്‍ഡമാനിലുണ്ടെന്ന് കരുതുക. അവന്‍ പോലും അത് അറിയില്ല. ഒന്നോരണ്ടോ തവണത്തേതിന് ശേഷം അവനെ പിന്നെ കാണില്ല. വല്ല കാള്‍ സെന്ററിലും പണിയെടുക്കും"
"പ്രതിഭകളെ തിരിച്ചറിയുന്നതിലും ശരിയായ സമയത്ത് വളര്‍ത്തുന്നതിലും നമ്മള്‍ ഒരുപാട് പിന്നിലാണ്. ഇത് പറഞ്ഞതിന് എന്നെ കൊന്നാലും പ്രശ്‌നമില്ല. ഇതാണ് സത്യം" -ഛേത്രി പറഞ്ഞു.
150 കോടി ജനതയുള്ള ഒരു രാജ്യം ഒളിംപിക്‌സ് പോലെ വിശ്വകായിക മേളകളില്‍ കൂടുതല്‍ പ്രതിഭകളെ പങ്കെടുപ്പിക്കേണ്ടതാണ്. ഇന്ത്യയില്‍ പ്രതിഭകള്‍ക്ക് കുറവില്ല, പക്ഷെ അവരെ കണ്ടെത്തുകയും വളരാനുള്ള സാഹചര്യം ഒരുക്കുകയും അവരെ അടുത്ത ഘട്ടത്തിലേക്ക് എത്തിക്കുന്നതിലാണ് നമുക്ക് പിഴക്കുന്നത്. പ്രതിഭകള്‍ക്ക് രാജ്യത്തില്‍ കുറവില്ലെന്നത് 100 ശതമാനം ശരിയാണ്. ആന്‍ഡമാനില്‍ നിന്നുള്ള അഞ്ച് വയസുകാരമനായ ഒരു കുട്ടി ഫു്ടബോളിലും ജാവലിന്‍ ത്രോയിലും ക്രിക്കറ്റിലുമെല്ലാം മിടുക്കനായാലും അവന് എങ്ങനെ അടുത്ത തലത്തിലേക്ക് എത്തണമെന്ന് അറിയില്ല.
സ്വാഭാവികമായും അവന്‍ ആദ്യകാല പ്രകടനത്തിനുശേഷം വിസ്മൃതിയിലാവും. പിന്നീട് ഏതെങ്കിലും കോള്‍ സെന്ററില്‍ അവന്‍ ജോലി ചെയ്യുന്നത് നമ്മള്‍ കാണും. ഇത്തരം വസ്തുതകള്‍ തുറന്നു പറയാന്‍ എനിക്ക് മടിയില്ല. അതിന്റെ പേരില്‍ എന്നെ കൊന്നാലും പ്രശ്‌നമില്ല. പ്രതിഭകളെ കണ്ടെത്തുന്നതിലും അവരെ ശരിയായ രീതിയില്‍ വളര്‍ത്തിയെടുക്കുന്നതിലും നമ്മള്‍ ഏറെ പിന്നിലാണ്. ആ യാഥാര്‍ത്ഥ്യം വിളിച്ചു പറഞ്ഞതിന് എന്നെ ആരെങ്കിലും കൊന്നാലും എനിക്കത് പ്രശ്‌നമല്ല-ഛേത്രി പറഞ്ഞു.