പാരീസ്: പാരീസ് ഒളിമ്പിക്സില്‍ ഇന്ത്യക്ക് മൂന്നാംമെഡല്‍.ഷൂട്ടിങ്ങില്‍ പുരുഷന്മാരുടെ 50 മീറ്റര്‍ റൈഫില്‍ ത്രീ പൊസിഷനില്‍ സ്വ്പനില്‍ കുശാലെയ്ക്ക് വെങ്കലം.ഇതോടെ ഇന്ത്യയുടെ മൂന്ന് മെഡലും ഷൂട്ടിങ്ങ് റേഞ്ചില്‍ നിന്നായി.

ആദ്യ രണ്ട് പൊസിഷനുകളിലും അഞ്ചാം സ്ഥാനത്തായിരുന്നു സ്വപ്നില്‍ മൂന്നാം പൊസിഷനിലാണ് മികവോടെ മൂന്നാം സ്ഥാനത്തേക്ക് കയറിയത്. 451.4 പോയിന്റുകള്‍ നേടിയാണ് സ്വപ്നില്‍ ഇന്ത്യക്ക് മൂന്നാം വെങ്കലം സമ്മാനിച്ചത്.യോഗ്യതാ മത്സരത്തില്‍ 7ാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ഫൈനലില്‍ കടന്നത്. യോഗ്യതാ റൗണ്ടില്‍ കുസാലെ 590 പോയിന്റ് നേടിയപ്പോള്‍ സഹ ഇന്ത്യന്‍ താരം ഐശ്വരി പ്രതാപ് സിങ് തോമര്‍ 589 പോയിന്റുമായി 11ാം സ്ഥാനത്തായി.

പാരിസിലെ ഇന്ത്യയുടെ മൂന്നാം മെഡലാണിത്. മൂന്നും ഷൂട്ടര്‍മാര്‍ വെടിവച്ചിട്ടതാണ്. 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മനു ഭാകര്‍ വ്യക്തിഗത പോരാട്ടത്തിലും മനു- സരബ്‌ജോത് സിങ് സഖ്യം ഇതേ ഇനത്തില്‍ മിക്‌സഡ് പോരാട്ടത്തിലുമാണ് നേരത്തെ ഇന്ത്യക്കായി വെങ്കലം നേടിയത്. പിന്നാലെയാണ് സ്വപ്നിലിന്റെ നേട്ടം.