- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
54 നീക്കങ്ങള്‍; ഒടുവില്‍ 9-ാം റൗണ്ടും സമനിലയില്‍: 10-ാം റൗണ്ട് നാളെ; ഇരുവര്‍ക്കും കിരീടത്തിലേക്ക് വേണ്ടത് 3 പോയിന്റുകള്‍
സിങ്കപ്പുര്‍: ലോക ചെസ് ചാംപ്യന്‍ഷിപ്പിലെ ഒന്‍പതാം പോരാട്ടവും സമനിലയില്‍ പിരിഞ്ഞു. ഇന്ത്യയുടെ ഡി ഗുകേഷും നിലവിലെ ലോക ചാംപ്യന്‍ ചൈനയുടെ ഡിങ് ലിറനും തമ്മിലാണ് ലോക കിരീടത്തിനായി മാറ്റുരയ്ക്കുന്നത്. വെള്ള കരുക്കളുമായാണ് ഇത്തവണ ഗുകേഷ് പോരിനിറങ്ങിയത്. എന്നാല്‍ കടുത്ത പ്രതിരോധവുമായി കറുത്ത കരുക്കള്‍ നീക്കി ലിറന്‍ നിന്നതോടെ പൂട്ട് പൊളിക്കാന്‍ ഇന്ത്യന്‍ താരത്തിനു സാധിച്ചില്ല.
54 നീക്കങ്ങള്‍ക്കൊടുവിലാണ് സമനിലയില്‍ പിരിഞ്ഞത്. ഇരുവര്‍ക്കും 4.5 പോയിന്റ് വീതം. ലിറന്‍ ഒന്നാം ഗെയിമും ഗുകേഷ് മൂന്നാം പോരാട്ടവുമാണ് വിജയിച്ചത്. മറ്റ് എല്ലാ ഗെയിമുകളും സമനിലയില്‍ അവസാനിച്ചു. പത്താം റൗണ്ട് പോരാട്ടം നാളെ അരങ്ങേറും. ഇരു താരങ്ങള്‍ക്കും ഇനി കിരീടത്തിലേക്ക് വേണ്ടത് 3 പോയിന്റുകള്‍.
Next Story