- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നീ ലോക ചെസ് ചാമ്പ്യനായാല്‍ ഞാന്‍ ബംജീ ജംപിങ് ചെയ്യും' ; എങ്കില്‍ ഞാന്‍ ചേരും; കോച്ചിന് കൊടുത്ത വാക്ക് പാലിച്ച് ഗുകേഷ്; ബംജീ ജംപിങ് ചെയ്ത് തന്റെ പേടിയും കീഴടക്കി താരം
സിംഗപ്പൂര്‍: 'നീ ലോക ചെസ് ചാമ്പ്യനായാല്‍ ഞാന്‍ ബംജീ ജംപിങ് ചെയ്യും' - കോച്ച് ഗ്രെഗോര്‍സ് ഗജേവ്‌സ്‌കി വെച്ച വാഗ്ദാനത്തിനോട് ഡി. ഗുകേഷ് മറുപടി പറഞ്ഞത്, 'എങ്കില്‍ ഞാനും നിങ്ങളോടൊപ്പം ചേരും' എന്നായിരുന്നു. ഉയരത്തെ പേടിച്ചിരുന്ന ഗുകേഷ്, തന്റെ ഏറ്റവും വലിയ സ്വപ്നം കൈവരിച്ച് ലോക ചെസ് ചാമ്പ്യനായതോടെ, ആ വാക്ക് പാലിച്ച് സിംഗപ്പൂരില്‍ ബംജീ ജംപിങ് ചെയ്ത് തന്റെ പേടി കീഴടക്കിയിരിക്കുകയാണ്. 'ഞാനത് ചെയ്തു' എന്ന അടിക്കുറിപ്പോടെ ബംജീ ജംപിങ് ചെയ്യുന്ന വീഡിയോ ഗുകേഷ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ ഈ കഥ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്.
ലോക ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ ഒന്‍പാതാം ഗെയിമിന് ശേഷമുള്ള വിശ്രമവേളയിലാണ് ഈ തീരുമാനം ഉടലെടുക്കുന്നത്. ഗുകേഷും കോച്ചും കൂടി കടത്തീരത്ത് കൂടി നടക്കുന്നമ്പോഴാണ് അവിടെ ചിലര്‍ ബംജി ജംപിങ് ചെയ്യുന്നത് കണ്ടത്. ഇത് കണ്ടപാടെ കോച്ച് പറഞ്ഞു ഗുകേഷ് ചെസ് ചാമ്പ്യനായാല്‍ താന്‍ ബംജീ ജംപിങ് ചെയ്യുമെന്ന്. ഉടന്‍ തന്നെ ഗുകേഷിന്റെ മറുപടിയും എത്തി. എന്തായാലും ലോക ചാമ്പ്യനായതിനുശേഷം ഈ കഥ ഗുകേഷ് വെളിപ്പെടുത്തിയിരുന്നു. ഇതിനുശേഷമാണ് ബംജീ ജംപിങ് നടത്തിയതിന്റെ വീഡിയോയും പങ്കുവെച്ചത്.
ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് കിരീടം നേടി സിംഗപ്പൂരില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയ ഗുകേഷ് ദൊമ്മരാജിനെ സ്വീകരിക്കാന്‍ ആയിരക്കണക്കിന് ആരാധകരാണ് തിങ്കളാഴ്ച രാവിലെ ചെന്നൈ വിമാനത്താവളത്തിലെത്തിയത്. വിശ്വനാഥന്‍ ആനന്ദിനു ശേഷം ലോക ചെസ് ചാമ്പ്യനാകുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് ഗുകേഷ്. നിലവിലെ ലോക ചാമ്പ്യന്‍ ചൈനയുടെ ഡിങ് ലിറനെ പരാജയപ്പെടുത്തിയാണ് 18-കാരനായ ഗുകേഷിന്റെ ചരിത്ര നേട്ടം.