സിങ്കപ്പുര്‍: ലോക ചെസ് ചാംപ്യന്‍ഷിപ്പിലെ നാലാം പോരാട്ടം സമനിലയില്‍ അവസാനിച്ചു. ഇന്ത്യന്‍ യുവ താരം ഡി ഗുകേഷും നിലവിലെ ലോക ചാംപ്യന്‍ ചൈനയുടെ ഡിങ് ലിറനും തമ്മിലാണ് മത്സരം.

42 നീക്കങ്ങള്‍ക്കൊടുവിലാണ് പോരാട്ടം സമനിലയില്‍ പിരിഞ്ഞത്. കറുത്ത കരുക്കളുമായാണ് ഗുകേഷ് നാലാം പോരില്‍ മത്സരിച്ചത്. ഇരുവര്‍ക്കും രണ്ട് വീതം പോയിന്റുകള്‍ കിട്ടി.

ആദ്യ പോരാട്ടം ഡിങ് ലിറന്‍ വിജയിച്ചപ്പോള്‍ രണ്ടാം മത്സരം സമനിലയില്‍ അവസാനിച്ചു. മൂന്നാം പോരില്‍ ഗുകേഷ് ജയവുമായി തിരിച്ചടിച്ചു.