- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടിയുടെ പൊടിപൂരം, മൂന്ന് വമ്പന്‍ റെക്കോഡുമായി ഇന്ത്യ; മറ്റാര്‍ക്കുമില്ലാത്ത നേട്ടം
കാണ്‍പൂര്‍: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ ബാറ്റ് ചെയ്യുകയാണ്. ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ബംഗ്ലാദേശ് 233 റണ്‍സില്‍ പുറത്തായിരുന്നു. മറുപടിക്കിറങ്ങിയ ഇന്ത്യ അതിവേഗത്തില്‍ റണ്‍സുയര്‍ത്താനാണ് ശ്രമിച്ചത്. മഴമൂലം ആദ്യ ദിനം 35 ഓവര്‍ മാത്രം മത്സരം നടന്നപ്പോള്‍ രണ്ടാം ദിനവും മൂന്നാം ദിനവും പൂര്‍ണ്ണമായും ഉപേക്ഷിക്കേണ്ടി വന്നു. അതുകൊണ്ടുതന്നെ ശേഷിക്കുന്ന രണ്ട് ദിവസത്തിനുള്ളില്‍ വിജയത്തിലേക്കെത്താന്‍ ഇന്ത്യക്ക് കടന്നാക്രമിക്കേണ്ടത് അത്യാവശ്യമാണ്.
233 റണ്‍സിന് ബംഗ്ലാദേശിനെ ഒതുക്കിയതിനാല്‍ നാലാം ദിനം തന്നെ ഈ സ്‌കോര്‍ മറികടന്ന് ലീഡിലേക്കെത്തുകയാവും ഇന്ത്യയുടെ ലക്ഷ്യം. നാളെ കൂടി ബാറ്റ് ചെയ്ത് ആദ്യ സെക്ഷനിലുള്ളില്‍ വലിയ സ്‌കോറിലേക്കെത്തിയാല്‍ ബംഗ്ലാദേശിനെ എറിഞ്ഞൊതുക്കി അത്ഭുത ജയം നേടാമെന്നാണ് ഇന്ത്യ കണക്കുകൂട്ടുന്നത്. എന്നാല്‍ ഇതൊട്ടും എളുപ്പമല്ല. എന്തായാലും വെടിക്കെട്ട് ബാറ്റിങ്ങോടെ ചില തകര്‍പ്പന്‍ റെക്കോഡുകള്‍ ഇന്ത്യ നേടിയെടുത്തിരിക്കുകയാണ്. ടെസ്റ്റിലെ വേഗ ടീം ഫിഫ്റ്റി ടെസ്റ്റ് ബുദ്ധിപരമായി ക്ഷമയോടെ കളിക്കേണ്ട ഫോര്‍മാറ്റാണ്. അതുകൊണ്ടുതന്നെ അതിവേഗത്തില്‍ റണ്‍സുയര്‍ത്തേണ്ട സാഹചര്യം വളരെ വിരളമായാണ് ടെസ്റ്റില്‍ സംഭവിക്കുക. ഇപ്പോള്‍ ബംഗ്ലാദേശിനെതിരേ അത്തരമൊരു സാഹചര്യത്തിലാണ് ഇന്ത്യയുള്ളത്. കടന്നാക്രമിച്ച് കളിച്ച ഇന്ത്യന്‍ ഓപ്പണര്‍മാര്‍ മൂന്ന് ഓവറിനുള്ളില്‍ ടീം സ്‌കോര്‍ 50 കടത്തി. ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ 50 റണ്‍സ് നേടുമെന്ന ടീമെന്ന നേട്ടത്തിലേക്കാണ് ഇന്ത്യ എത്തിയത്.
യശ്വസി ജയ്സ്വാള്‍ തുടര്‍ച്ചയായി മൂന്ന് ബൗണ്ടറി നേടിയപ്പോള്‍ രോഹിത് ശര്‍മ രണ്ട് തുടര്‍ സിക്സുകളോടെയാണ് മുന്നറിയിപ്പ് നല്‍കിയത്. പിന്നീടങ്ങോട്ടും കടന്നാക്രമിക്കുന്ന ബാറ്റിങ് പ്രകടനമാണ് ഇന്ത്യ തുടര്‍ന്നത്. ഒന്നാം വിക്കറ്റില്‍ 55 റണ്‍സ് കൂട്ടുകെട്ട് സൃഷ്ടിച്ച ശേഷം രോഹിത് ശര്‍മ മടങ്ങി. 11 പന്ത് നേരിട്ട് 23 റണ്‍സോടെയാണ് രോഹിത് മടങ്ങിയത്. 250 സ്ട്രൈക്ക് റേറ്റിലാണ് ആദ്യ മൂന്ന് ഓവറില്‍ ഇന്ത്യ കത്തിക്കയറിയത്. ഇതാണ് ചരിത്ര റെക്കോഡിലേക്കെത്താന്‍ ഇന്ത്യയെ സഹായിച്ചത്. വേഗ സെഞ്ച്വറി റെക്കോഡും പേരിലാക്കി ടെസ്റ്റിലെ വേഗ സെഞ്ച്വറി റെക്കോഡും ഇന്ത്യ സ്വന്തമാക്കി. 10.1 ഓവറില്‍ ഇന്ത്യ സെഞ്ച്വറി റണ്‍സ് പിന്നിട്ടു. രോഹിത് മടങ്ങിയ ശേഷം ശുബ്മാന്‍ ഗില്ലും ജയ്സ്വാളും ചേര്‍ന്ന് പരമാവധി വേഗത്തില്‍ തന്നെ റണ്‍സുയര്‍ത്തി. ഇതോടെയാണ് ഈ റെക്കോഡും ഇന്ത്യ സ്വന്തം പേരിലാക്കിയത്. 16ന് മുകളിലായിരുന്നു ആദ്യ അഞ്ച് ഓവറുകളിലെ ഇന്ത്യയുടെ റണ്‍റേറ്റ്. ഇന്ത്യയെ സംബന്ധിച്ച് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്താന്‍ ഓരോ വിജയവും വളരെ പ്രധാനപ്പെട്ടതാണ്.
അതുകൊണ്ടുതന്നെ ബംഗ്ലാദേശിനെതിരേ ഇന്ത്യക്ക് ജയം അത്യാവശ്യമാണ്. അതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിച്ച് കളിച്ച് വിജയത്തിനായി പൊരുതി നോക്കാന്‍ ഇന്ത്യ ശ്രമിക്കുന്നതെന്ന് പറയാം. ബംഗ്ലാദേശ് ബൗളര്‍മാരുടെ മനോവീര്യം കെടുത്തുന്ന തരത്തില്‍ തുടക്കം മുതല്‍ കടന്നാക്രമിക്കാന്‍ ഇന്ത്യക്ക് സാധിച്ചു. ഓപ്പണര്‍മാര്‍ മാത്രമല്ല പിന്നാലെ എത്തിയവരും ആക്രമിച്ച് തന്നെ റണ്‍സുയര്‍ത്താനാണ് ശ്രമിച്ചത്. വിരാട് കോലിക്ക് മുമ്പ് റിഷഭ് പന്തിനെ ഇറക്കിയതും ഇതേ ആക്രമണ തന്ത്രംകൊണ്ടാണ്. സെവാഗിനെ പിന്നിലാക്കി ജയ്സ്വാള്‍ ടെസ്റ്റിലെ ഇന്ത്യയുടെ വേഗ ഫിഫ്റ്റിക്കാരനെന്ന റെക്കോഡില്‍ വീരേന്ദര്‍ സെവാഗിനെ മറികടക്കാന്‍ യശ്വസി ജയ്സ്വാളിന് സാധിച്ചു. 31 പന്തിലാണ് ജയ്സ്വാള്‍ അര്‍ധ സെഞ്ച്വറി നേടിയത്.
26 പന്തില്‍ 48 റണ്‍സ് നേടാന്‍ ജയ്സ്വാളിനായിരുന്നു. എന്നാല്‍ ഫിഫ്റ്റിയിലേക്കെത്താന്‍ അല്‍പ്പം വൈകി. 28 പന്തില്‍ ഫിഫ്റ്റി നേടിയ റിഷഭ് പന്താണ് ഈ റെക്കോഡില്‍ തലപ്പത്ത്. കപില്‍ ദേവ് 30 പന്തിലും ഫിഫ്റ്റി നേടിയിട്ടുണ്ട്. ശാര്‍ദ്ദുല്‍ ഠാക്കൂര്‍ 31 പന്തില്‍ ഫിഫ്റ്റി നേടിയിട്ടുള്ള താരമാണ്. വീരേന്ദര്‍ സെവാഗ് 32 പന്തിലാണ് അര്‍ധ സെഞ്ച്വറി നേടിയിട്ടുള്ളത്. സെഞ്ച്വറി പ്രതീക്ഷ നല്‍കിയ ജയ്സ്വാള്‍ 51 പന്തില്‍ 72 റണ്‍സ് നേടിയാണ് മടങ്ങിയത്. 12 ഫോറും 2 സിക്സും ഉള്‍പ്പെടെയാണ് ജയ്സ്വാളിന്റെ പ്രകടനം.