- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷൂട്ടിങ്ങിലും നടത്തത്തിലുമായി ഇന്ത്യക്ക് ഇന്ന് മൂന്ന് ഫൈനല്‍; വിജയം തുടരാന്‍ സിന്ധുവും പ്രണോയിയും; അത്ലറ്റിക്ക് പോരാട്ടങ്ങള്‍ക്കും ഇന്ന് തുടക്കം
പാരിസ്: ഒളിംപിക്‌സ് അത്‌ലറ്റിക്‌സ് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാകും.അത്‌ലറ്റിക്‌സിന്റെ ആദ്യ ദിനത്തില്‍ തന്നെ ഇന്ത്യക്ക് മെഡല്‍ പോരാട്ടമുണ്ട്.20 കിലോ മീറ്റര്‍ റെയ്‌സ്വാക്കില്‍ ഇന്ത്യയുടെ അക്ഷ്ദീപ്, വികാസ്, പരംജീത് സിങ് എന്നിവര്‍ മത്സരിക്കാനിറങ്ങും.
വനിതകളുടെ റെയ്‌സ്വാക്കിലും ഇന്ത്യന്‍ താരം മെഡല്‍ പോരിനിറങ്ങുന്നുണ്ട്.പ്രിയങ്ക ഗോസ്വാമിയാണ് മത്സരിക്കുന്നത്.മോശം കാലാവസ്ഥയെത്തുടര്‍ന്ന് നടത്ത മത്സരങ്ങള്‍ ഇതുവരെയും ആരംഭിച്ചിട്ടില്ല.
ആറാം ദിനത്തില്‍ ഇന്ത്യക്ക് പ്രതിക്ഷകള്‍ ഏറെയാണ്.നടത്തത്തിന് പുറമെ പുരുഷന്മാരുടെ 50 മീറ്റര്‍ റൈഫില്‍ ത്രീ പൊസിഷനില്‍ സ്വ്പനില്‍ കുശാലെയും ഇന്ന് ഫൈനല്‍ റൗണ്ടിനിറങ്ങുന്നത്. ഉച്ചക്ക് ഒരു മണിക്കാണ് ഈ മത്സരം.പിവി സിന്ധു, എച്ച് പ്രണോയി എന്നിവര്‍ ബാഡ്മിന്റണ്‍ സിംഗിള്‍സിനിറങ്ങുമ്പോള്‍ വിജയക്കുതിപ്പ് തുടരാന്‍ ഇന്ത്യയുടെ പുരുഷ ഹോക്കി ടീമും ഇന്ന് കളത്തിലിറങ്ങും.
പുരുഷ ഹോക്കിയില്‍ പൂള്‍ ബിയില്‍ ഇന്ത്യ ഇന്ന് ബെല്‍ജിയത്തെയാണ് നേരിടുന്നത്. ആദ്യത്തെ മൂന്ന് മത്സരവും ജയിച്ച് ഇതിനോടകം ക്വാര്‍ട്ടര്‍ ഉറപ്പിച്ച ഇന്ത്യ വിജയക്കുതിപ്പ് തുടരാനുറച്ചാവും ബെല്‍ജിയത്തിനെതിരേ ഇറങ്ങുക. ഉച്ചക്ക് 1.30നാണ് ഈ മത്സരം.
ബോക്‌സിങ്ങില്‍ വനിതകളുടെ 50 കിലോഗ്രാം ബോക്‌സിങ്ങില്‍ ഇന്ത്യയുടെ നിഖാത്ത് സെറീന്‍ ഇന്ന് പ്രീ ക്വാര്‍ട്ടറിലിറങ്ങും.ഉച്ചക്ക് 2.30നാണ് മത്സരം. അമ്പെയ്ത്തില്‍ എലിമിനേഷന്‍ റൗണ്ടില്‍ പ്രവീണ്‍ ജാദവിന്റെ മത്സരം ഉച്ചക്ക് 2.30നാണ്. ജയിച്ചാല്‍ താരത്തിന്റെ പ്രവീണിന്റെ പ്രീ ക്വാര്‍ട്ടര്‍ മത്സരം 3.10ന് ആരംഭിക്കും. ഷൂട്ടിങ്ങില്‍ സിഫ്റ്റ് കൗറും അഞ്ജും മൗഡ്ഗില്ലും 50 മീറ്റര്‍ റൈഫില്‍ ത്രീ പൊസിഷനില്‍ യോഗ്യതാ മത്സരത്തിനിറങ്ങും. ഉച്ച കഴിഞ്ഞ് 3.45നാണ് മത്സരം.
ബാഡ്മിന്റണില്‍ സാത്വിക്‌സായ് രാജ് രങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി സഖ്യം പുരുഷന്മാരുടെ ഡബിള്‍സില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ മത്സരിക്കും. വൈകീട്ട് 4.30നാണ് ഈ മത്സരം. പുരുഷന്മാരുടെ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ലക്ഷ്യ സെന്നും എച്ച് പ്രണോയിയും പ്രീ ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടും. വനിതകളുടെ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ പിവി സിന്ധു പ്രീ ക്വാര്‍ട്ടറില്‍ മത്സരത്തിനിറങ്ങും. രാതി 10 മണിക്കാണ് ഈ മത്സരം.
ഗോള്‍ഫില്‍ ഗഗന്‍ജീത് ബുള്ളറും ശുഭാങ്കര്‍ ശര്‍മയും പുരുഷന്മാരുടെ വ്യക്തിഗത ഇനത്തില്‍ ആദ്യ റൗണ്ട് മത്സരത്തിനിറങ്ങും. ഉച്ചക് 12.30നാണ് ഈ മത്സരം നടക്കുന്നത്.