കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് റിസര്‍വ് ടീമിന്റെ പരിശീലകനെ പ്രഖ്യാപിച്ചു. ഗോള്‍ കീപ്പര്‍ കോച്ചിനേയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കോള്‍ കാര്‍ട്ടറാണ് പരിശീലകനായി എത്തുന്നത്. അമേരിക്കന്‍ ക്ലബ്ബായ ന്യൂ യോര്‍ക് റെഡ് ബുള്ളസിന്റെ ബി ടീമിന്റെ ഗോള്‍ കീപ്പര്‍ അസിസ്റ്റന്റ് കോച്ചായിരുന്നു അദ്ദേഹം. ടീമിനൊപ്പം മൂന്ന് കൊല്ലത്തെ പ്രവര്‍ത്തി പരിചയവും അദ്ദേഹത്തിനുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്‌സിലാണ് അദ്ദേഹത്തിന്റെ ജനനം.



ന്യൂയോര്‍ക് ബുള്ളസിന്റെ അക്കാഡമയിലെ ഗോള്‍ കീപ്പര്‍ കോച്ചുകൂടിയായിരുന്നു അദ്ദേഹം. പോളണ്ടുക്കാരനായ തോമസ് ടീച്ചോറ്‌സാണ് ബ്ലാസ്റ്റേഴ്സ് റിസേര്‍വ് ടീമിന്റെ മുഖ്യ പരിശീലകന്‍.നിലവില്‍ ക്ലബ് ഫുട്‌ബോള്‍ അന്താരാഷ്ട്ര മത്സരങ്ങളുടെ ഇടവേളയിലാണ്.ഞായറാഴ്ച മുഹമ്മദന്‍സിനെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.