- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്കൻ ക്ലബ്ബ് വിടുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമം; ലയണല്‍ മെസ്സി ഇന്റര്‍ മയാമിയിൽ തുടരും; പുതിയ കരാര്‍ 2028 വരെ
ന്യൂയോർക്ക്: ലയണൽ മെസ്സി അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിയിൽ തുടരും. 2028 വരെ ക്ലബ്ബുമായി താരം പുതിയ കരാറിൽ ഒപ്പുവെച്ചു. ഫ്രഞ്ച് ക്ലബ് പിഎസ്ജിയിൽ നിന്നാണ് മെസി 2023-ൽ മേജർ ലീഗ് സോക്കറിലേക്ക് എത്തുന്നത്. താരത്തിന്റെ വരവ് ഇന്റർ മയാമിയുടെ പ്രകടനത്തിൽ വലിയ മുന്നേറ്റമുണ്ടാക്കി. മെസി വന്ന ശേഷം ക്ലബ് അവരുടെ കന്നി കിരീട നേട്ടങ്ങള്‍ ആഘോഷിച്ചു. 2023-ൽ ലീഗ് കപ്പ് നേടിയതിലൂടെ മെസി ക്ലബിൻ്റെ ചരിത്രം തിരുത്തിക്കുറിച്ചതും ഈ കാലയളവിലാണ്. 2024-ൽ എംഎൽഎസ് സപ്പോർട്ടേഴ്സ് ഷീൽഡ് കിരീടവും അവർ സ്വന്തമാക്കി.
2023-ൽ ലീഗ്‌സ് കപ്പിലെ മികച്ച താരത്തിനുള്ള പുരസ്‌കാരവും ടോപ് സ്കോറർക്കുള്ള അംഗീകാരവും അദ്ദേഹത്തിനായിരുന്നു. അന്ന് പത്ത് ഗോളുകളും ഏഴ് അസിസ്റ്റുകളും മെസി സ്വന്തം പേരിൽ കുറിച്ചു. 2024 സീസണിൽ 36 ഗോളുകളും 20 അസിസ്റ്റുകളുമായി തിളങ്ങിയ മെസി, ലണ്ടൻ ഡോണോവൻ എംവിപി പുരസ്‌കാരത്തിനും അർഹനായി. ഈ സീസണിൽ 29 ഗോളുകൾ നേടി എംഎൽഎസ് ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയ മെസി, ക്ലബിൻ്റെ ചരിത്രത്തിൽ ഈ പുരസ്കാരം നേടുന്ന ആദ്യ താരമെന്ന ബഹുമതിയും കരസ്ഥമാക്കി.
2024 സീസണിൽ 36 ഗോളും 20 അസിസ്റ്റുകളുമായി തിളങ്ങിയ മെസ്സി എംഎൽഎസ് ഗോൾഡൻ ബൂട്ട് സ്വന്തമാക്കി. എംഎൽഎസ് ചരിത്രത്തിൽ ഈ പുരസ്കാരം നേടുന്ന ആദ്യ ഇന്റർ മയാമി താരമെന്ന ബഹുമതിയും മെസ്സിക്കാണ്. ക്ലബ്ബിനെ കോൺകാകാഫ് ചാമ്പ്യൻസ് കപ്പിന്റെ സെമിഫൈനലിലേക്കും ക്ലബ് ലോകകപ്പിന്റെ പ്രീ ക്വാർട്ടറിലേക്കും നയിക്കാനും മെസ്സിയുടെ മികവിനായിരുന്നു. ഇതുവരെ 82 മത്സരങ്ങളിൽ നിന്ന് 71 ഗോളും 44 അസിസ്റ്റുകളുമാണ് താരം ക്ലബ്ബിനായി നേടിയിട്ടുള്ളത്.
46 കിരീടങ്ങൾ സ്വന്തം പേരിലാക്കിയ മെസ്സി ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ അപൂർവ്വം ചില താരങ്ങളിൽ ഒരാളാണ്. ബാഴ്‌സലോണ, അർജന്റീന, പിഎസ്ജി, ഇന്റർ മയാമി ടീമുകൾക്കൊപ്പമാണ് ഈ നേട്ടങ്ങളെല്ലാം. 8 ബാല്ലൺ ഡി ഓർ പുരസ്കാരങ്ങൾ ഉൾപ്പെടെ നിരവധി വ്യക്തിഗത പുരസ്കാരങ്ങളും മെസ്സിയുടെ കരിയറിന് മാറ്റുകൂട്ടിയിട്ടുണ്ട്.




