- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്റ്റാംഫോർഡിൽ ലിവർപൂളിന് 'ഇഞ്ചുറി' ഷോക്ക്; എസ്റ്റേവോയുടെ ഗോളിൽ ചെൽസിക്ക് ആവേശ ജയം; പ്രീമിയർ ലീഗിൽ ചെമ്പയുടെ തുടർച്ചയായ മൂന്നാം തോൽവി
ഫുൾഹാം: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ആവേശകരമായ മത്സരത്തിൽ ലിവർപൂളിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകർത്ത് ചെൽസി. സ്വന്തം തട്ടകമായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ഇൻജുറി ടൈമിന്‍റെ അവസാന നിമിഷം ബ്രസീൽ യുവതാരം എസ്റ്റേവോ നേടിയ ഗോളാണ് ചെൽസിക്ക് വിജയം സമ്മാനിച്ചത്.
മത്സരത്തിൽ 14ാം മിനിറ്റിൽ മൊയ്‌സിസ് കൈസെഡോയിലൂടെ ചെൽസിയാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ, 63ാം മിനിറ്റിൽ കോഡി ഗാക്പോയിലൂടെ ലിവർപൂൾ സമനില പിടിക്കുകയായിരുന്നു. മത്സരം സമനിലയിൽ അവസാനിക്കുമെന്ന് ഏവരും ഉറപ്പിച്ചിരിക്കെയാണ് 90+5ാം മിനിറ്റിൽ എസ്റ്റേവോയുടെ വിജയഗോൾ പിറന്നത്. ഈ തോൽവിയോടെ ലിവർപൂളിന് ലീഗിൽ ഒന്നാം സ്ഥാനത്തേക്ക് എത്താനുള്ള അവസരം നഷ്ടപ്പെട്ടു. ഏഴു മത്സരങ്ങളിൽനിന്ന് 15 പോയന്‍റുമായി അവർ രണ്ടാം സ്ഥാനത്താണ്.
മറ്റ് മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സണ്ടർലാൻഡിനെയും ആഴ്സണൽ വെസ്റ്റ്ഹാമിനെയും പരാജയപ്പെടുത്തി. യുണൈറ്റഡ് 2-0 ന് സണ്ടർലാൻഡിനെയും ആഴ്സണൽ 2-0 ന് വെസ്റ്റ്ഹാമിനെയും തോൽപ്പിച്ചു. ബെൻജമിൻ സെസ്കോ, മേസൻ മൗണ്ട് എന്നിവരാണ് യുണൈറ്റഡിന്റെ ഗോളുകൾ നേടിയത്. സീസണിൽ ലിവർപൂളിന്റെ തുടർച്ചയായ മൂന്നാം തോൽവിയാണിത്.