- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രിക്കറ്റ്, ഹോക്കി, ഗുസ്തി, ഷൂട്ടിങ്.... ഒന്നും ഇല്ല! 2026 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് ചില കായിക ഇനങ്ങള്‍ ഒഴിവാക്കി; ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി
ലണ്ടന്‍: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് ജനപ്രീതിയില്‍ മുന്നിലുള്ളവയടക്കം ചില കായിക മത്സരങ്ങള്‍ ഒഴിവാക്കുന്നു. 2026ല്‍ ഗ്ലാസ്ഗോയില്‍ നടക്കുന്ന പോരാട്ടത്തില്‍ നിന്നു ക്രിക്കറ്റ്, ഹോക്കി, ബാഡ്മിന്റണ്‍, ഗുസ്തി, ടേബിള്‍ ടെന്നീസ്, ഷൂട്ടിങ്, സ്ക്വാഷ്, നെറ്റ് ബോള്‍, റോഡ് റെയ്സിങ് പോരാട്ടങ്ങളെയാണ് ഒഴിവാക്കുന്നത്.
ഗ്ലാസ്ഗോയിലെ 4 വേദികളിലായാണ് 2026ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് അരങ്ങേറുന്നത്. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് ചില കായിക മത്സരങ്ങള്‍ ഒഴിവാക്കുന്നത്. ക്രിക്കറ്റ്, ഹോക്കി, ബാഡ്മിന്റണ്‍, ഷൂട്ടിങ്, ഗുസ്തി പോരാട്ടങ്ങള്‍ ഒഴിവാക്കാനുള്ള തീരുമാനം ഇന്ത്യക്ക് തിരിച്ചടിയാണ്. ഇന്ത്യയ്ക്ക് കൂടുതല്‍ മെഡല്‍ നേട്ടം സാധ്യമാകുന്ന നിര്‍ണായക പോരാട്ടങ്ങളാണ് ഇവയെല്ലാം. 2014നു ശേഷം ആദ്യമായാണ് ഗ്ലാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസിനു ആതിഥേയരാകാന്‍ ഒരുങ്ങുന്നത്. 23ാം അധ്യായമാണ് 2026ല്‍ അരങ്ങേറുന്നത്. ജൂലൈ 23 മുതല്‍ ഓഗസ്റ്റ് 2 വരെയാണ് പോരാട്ടങ്ങള്‍.
അത്ലറ്റിക്സ്, പാരാ അത്ലറ്റിക്സ്, നീന്തല്‍, പാരാ നീന്തല്‍, ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്സ്, ട്രാക്ക് സൈക്ലിങ്, പാരാ ട്രാക്ക് സൈക്ലിങ്, നെറ്റ്ബോള്‍, ഭാരോദ്വഹനം, പാരാ പവര്‍ ലിഫ്റ്റിങ്, ബോക്സിങ്, ജൂഡോ, ബോള്‍സ്, പാരാ ബോള്‍സ്, 3ഃ3 ബാസ്കറ്റ്ബോള്‍, 3ഃ3 വീല്‍ചെയര്‍ ബാസ്കറ്റ്ബോള്‍ എന്നീ പോരാട്ടങ്ങള്‍ അരങ്ങേറുമെന്നു കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷന് വ്യക്തമാക്കി. സ്കോട്സ്റ്റൗണ്‍ സ്റ്റേഡിയം, ടോള്‍ക്രോസ് ഇന്റര്‍നാഷണല്‍ സ്വിമ്മിങ് സെന്റര്‍, എമിറേറ്റ്സ് അരീന - സര് ക്രിസ് ഹോയ് വെലോഡ്രാം, സ്കോട്ടിഷ് ഇവന്റ് കാമ്പസ് (എസ്ഇസി) എന്നീ നാല് വേദികളിലായാണ് ഗെയിംസ് നടക്കുകയെന്നും ഫെഡറേഷന് വ്യക്തമാക്കി.