- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇഞ്ചുറി ടൈമിൽ വല കുലുക്കി ബ്രൂണോ ഫെർണാണ്ടസ്; ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് സീസണിലെ ആദ്യ ജയം; ഓൾഡ് ട്രാഫോർഡിൽ ബേൺലിയെ തകർത്തത് മൂന്നിനെതിരെ രണ്ട് ഗോളുകൾക്ക്
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഈ സീസണിലെ ആദ്യ വിജയം. സ്വന്തം തട്ടകമായ ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൽ ബേൺലിയെ 3-2നാണ് അമോറിയത്തിന്റെ സംഘം പരാജയപ്പെടുത്തിയത്. ഇഞ്ചുറി ടൈമില്‍ ക്യാപ്റ്റന്‍ ബ്രൂണോ ഫെര്‍ണാണ്ടസ് നേടിയ പെനാല്‍റ്റി ഗോളാണ് യുണൈറ്റഡിനെ രക്ഷിച്ചത്. ബേണ്‍ലി താരത്തിന്റെ സെല്‍ഫ് ഗോളിലൂടെയാണ് യുണൈറ്റഡ് സ്‌കോര്‍ബോര്‍ഡ് തുറന്നത്. ബ്രയാന്‍ എംബ്യൂമോ യുണൈറ്റഡിന്റെ രണ്ടാംഗോള്‍ നേടി. ലെയ്ല്‍ ഫോസ്റ്ററും ജെയ്ഡന്‍ ആന്തണിയുമാണ് ബേണ്‍ലിയുടെ സ്‌കോറര്‍മാര്‍.
മത്സരത്തിന്റെ 27-ാം മിനിറ്റിൽ ബേണ്‍ലിയുടെ മധ്യനിര താരമായ ജോഷിൻറെ സെൽഫ് ഗോളിലൂടെ യുണൈറ്റഡ് മുന്നിലെത്തി. എന്നാൽ 57-ാം മിനിറ്റിൽ ബ്രയാൻ എംബെമോയിലൂടെ ബേൺലി സമനില പിടിച്ചു. തുടർന്ന് ഇരു ടീമുകളും ആക്രമിച്ച് കളിച്ചു. തൊട്ടുപിന്നാലെ ലൈൽ ഫോസ്റ്റർ നേടിയ ഗോൾ ബേൺലിയെ മുന്നിലെത്തിച്ചു. 66-ാം മിനിറ്റിൽ ജെയ്ഡൻ ആൻ്റണിയിലൂടെ യുണൈറ്റഡ് വീണ്ടും സമനില നേടി.
മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിച്ചെങ്കിലും യുണൈറ്റഡ് ഇൻജുറി ടൈമിൽ ലഭിച്ച പെനാൽറ്റിയിലൂടെ ബ്രൂണോ ഫെർണാണ്ടസ് യുണൈറ്റഡിന് വിജയം സമ്മാനിച്ചു. കഴിഞ്ഞ മത്സരത്തിൽ ഫുൾഹാമിനെതിരെ പെനാൽറ്റി നഷ്ടപ്പെടുത്തിയ താരമാണ് ഫെർണാണ്ടസ്. അവസാന 10 മിനിറ്റിൽ ബെഞ്ചമിൻ സെസ്കോ രണ്ട് തവണ യുണൈറ്റഡിനായി ഗോൾ നേടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഈ വിജയത്തോടെ യുണൈറ്റഡ് ടേബിളിൽ ഒമ്പതാം സ്ഥാനത്തേക്ക് ഉയർന്നു. ബേൺലി 11-ാം സ്ഥാനത്താണ്.