- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലിവർപൂളിലെ ഞെട്ടിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്; ഒൻപത് വർഷങ്ങൾക്ക് ശേഷം ആൻഫീൽഡ് പിടിച്ച് അമോറിയവും സംഘവും; പ്രീമിയർ ലീഗിൽ ചെമ്പടയെ പരാജയപ്പെടുത്തിയത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്
ലിവർപൂൾ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിനെ അവരുടെ തട്ടകമായ ആൻഫീൽഡിൽ പരാജയപ്പെടുത്തി മാഞ്ചസ്റ്റർ യുണൈറ്റഡ്. ഒമ്പത് വർഷങ്ങൾക്ക് ശേഷമാണ് യുണൈറ്റഡ് ആൻഫീൽഡിൽ ജയിക്കുന്നത്. 87-ാം മിനിറ്റിൽ ഹാരി മഗ്വയർ നേടിയ ഹെഡ്ഡർ ഗോളാണ് യുണൈറ്റഡിന് നിർണായക വിജയം സമ്മാനിച്ചത്. പരിശീലകൻ റൂബൻ അമോറിമിന് കീഴിൽ ഇത് യുണൈറ്റഡിന്റെ തുടർച്ചയായ രണ്ടാം വിജയമാണ്.
കളിയുടെ തുടക്കം മുതൽ ഇരു ടീമുകളും മികച്ച പ്രകടനം കാഴ്ചവെച്ചു. മത്സരം ആരംഭിച്ച് വെറും രണ്ടാം മിനിറ്റിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നിലെത്തി. അമദ് ഡയലോയുടെ കൃത്യമായ പാസ് സ്വീകരിച്ച ബ്രയാൻ എംബ്യൂമോ, ലിവർപൂൾ ഗോൾകീപ്പറിന് യാതൊരു അവസരവും നൽകാതെ പന്ത് വലയിലെത്തിക്കുകയായിരുന്നു. സമനില ഗോൾ കണ്ടെത്താനായി ലിവർപൂൾ ആക്രമിച്ചു കളിച്ചെങ്കിലും യുണൈറ്റഡ് പ്രതിരോധം ശക്തമായി നേരിട്ടു.
രണ്ടാം പകുതിയിൽ കോഡി ഗാക്പോയിലൂടെ ലിവർപൂൾ സമനില നേടുകയായിരുന്നു. 78-ാം മിനിറ്റിൽ ഫെഡറിക്കോ കിയേസ നൽകിയ മികച്ച പാസ് സ്വീകരിച്ച ഗക്പോ, സിക്സ് യാർഡ് ബോക്സിൽ നിന്ന് അനായാസമായി ലക്ഷ്യം കണ്ടു. എന്നാൽ ലിവർപൂളിന്റെ ആഘോഷങ്ങൾക്ക് അധികം ആയുസ്സുണ്ടായിരുന്നില്ല. മത്സരം സമനിലയിലായതിന് ശേഷം വെറും ആറ് മിനിറ്റിനുള്ളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വീണ്ടും മുൻപിലെത്തി. ബ്രൂണോ ഫെർണാണ്ടസിന്റെ കോർണറിൽ നിന്ന് ലഭിച്ച പന്ത് ഹാരി മാഗ്വയർ ഹെഡ്ഡറിലൂടെ വിജയഗോൾ നേടി.
ലിവർപൂളിന് ഇത് തുടർച്ചയായ മൂന്നാം ലീഗ് തോൽവിയാണ്. 2016 ന് ശേഷം ആദ്യമായാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആൻഫീൽഡിൽ ലിവർപൂളിനെ പരാജയപ്പെടുത്തുന്നത്. ഈ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് 13 പോയിന്റോടെ ലീഗ് ടേബിളിൽ ഒമ്പതാം സ്ഥാനത്തേക്ക് ഉയർന്നു. അതേസമയം 15 പോയിന്റുള്ള ലിവർപൂൾ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.