- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ എം.എസ്. ധോണി സിനിമയിലേക്കോ? നടന്‍ മാധവനൊപ്പം ആക്ഷന്‍ രംഗങ്ങളില്‍; ദി ചെയ്‌സ് ടീസര്‍ പുറത്ത്; വീഡിയോ വൈറല്‍
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ എം.എസ്. ധോണി വെള്ളിത്തിരയില്‍ അരങ്ങേറ്റം നടത്താനൊരുങ്ങുന്നുവെന്ന സൂചനകളാണ് പുതിയ ടീസര്‍ തരുന്നത്. നടന്‍ ആര്‍. മാധവന്‍ പങ്കുവെച്ച ദി ചെയ്‌സ് എന്ന പ്രൊജക്ടിന്റെ ടീസറിലാണ് ധോണിയുടെ ആവേശകരമായ പ്രത്യക്ഷം.
ടീസറില്‍ മാധവനും ധോണിയും മിഷന്‍ നിര്‍വഹിക്കാന്‍ പോകുന്ന ടാസ്‌ക് ഓഫീസര്‍മാരുടെ വേഷത്തിലാണ് എത്തുന്നത്. ത്രില്ല് നിറഞ്ഞ ഫൈറ്റിംഗ് സീനുകളും ശക്തമായ പശ്ചാത്തല സംഗീതവുമാണ് ദൃശ്യങ്ങളില്‍ ശ്രദ്ധേയമായത്. ''രണ്ട് യോദ്ധാക്കള്‍, ഒരു മിഷന്‍'' എന്ന ടാഗ്ലൈനോടെയാണ് ടീസര്‍ പുറത്തിറങ്ങിയത്.
എന്നാല്‍, ഇത് ഒരു സിനിമയാണോ പരസ്യചിത്രമാണോ എന്നത് വ്യക്തമല്ല. വാസന്‍ ബാല സംവിധാനം ചെയ്യുന്ന പ്രൊജക്ടാണിതെന്നാണ് റിപ്പോര്‍ട്ട്. മാധവന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ ധോണി സിനിമയിലെത്തിയെന്ന ചര്‍ച്ചകള്‍ ശക്തമായി. ഇതുവരെ ധോണി നിരവധി ബ്രാന്‍ഡ് പരസ്യങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും, സിനിമയില്‍ ഔദ്യോഗികമായി അരങ്ങേറിയിട്ടില്ല. ഗോട്ട് എന്ന ചിത്രത്തില്‍ ധോണിയുടെ ഗ്രൗണ്ട് ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു, മികച്ച പ്രതികരണവുമായിരുന്നു ലഭിച്ചത്.