- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തുടർച്ചയായ നാലാം ജയം ലക്ഷ്യമിട്ടിറങ്ങിയ അമോറിയമിനും സംഘത്തിനും അടിതെറ്റി; സ്വന്തം തട്ടകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ സമനിലയിൽ പിടിച്ച് നോട്ടിംഗ്ഹാം ഫോറസ്റ്റ്
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർച്ചയായ നാലാം ജയം ലക്ഷ്യമിട്ടിറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് തിരിച്ചടി. നോട്ടിംഗ്ഹാം ഫോറസ്റ്റിനെതിരായ മത്സരം 2-2 സമനിലയിൽ പിരിഞ്ഞു. സ്വന്തം തട്ടകമായ സിറ്റി ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ മികച്ച പ്രകടനമാണ് നോട്ടിംഗ്ഹാം പുറത്തെടുത്തത്. 81-ാം മിനിറ്റിൽ അമദ് ഡിയാല്ലോയുടെ തകർപ്പൻ വോളിയാണ് യുണൈറ്റഡിന് സമനില സമ്മാനിച്ചത്. മറ്റു മത്സരങ്ങളിൽ ആഴ്സണലും ബ്രൈറ്റനും വിജയം നേടി മുന്നേറി.
മാഞ്ചസ്റ്റർ യുണൈറ്റഡ് 34-ാം മിനിറ്റിൽ കാസമിറോയുടെ ഗോളിലൂടെ മുന്നിലെത്തിയെങ്കിലും, രണ്ടാം പകുതിയിൽ നോട്ടിംഗ്ഹാം ഫോറസ്റ്റ് ശക്തമായി തിരിച്ചടിച്ചു. 48-ാം മിനിറ്റിൽ മോർഗൻ ഗിബ്സ് സമനില നേടിയപ്പോൾ, തൊട്ടുപിന്നാലെ നിക്കോളോ സവോനയിലൂടെ അവർ ലീഡ് നേടുകയും ചെയ്തു. 81-ാം മിനിറ്റിൽ അമദ് ഡിയാല്ലോയുടെ ഗോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന് സമനില നേടിക്കൊടുത്തു.
തകർച്ചയിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന നോട്ടിംഗ്ഹാം ഫോറസ്റ്റിന് ഈ സമനില വലിയ ആശ്വാസമായി. യുണൈറ്റഡിന് ലീഗ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ്. അതേസമയം, 18-ാം സ്ഥാനത്താണ് ഫോറസ്റ്റ്. പുതിയ പരിശീലകൻ റൂബൻ അമോറിമിന്റെ കീഴിൽ യുണൈറ്റഡ് മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.
അതേസമയം, ഒന്നാം സ്ഥാനം ഉറപ്പിച്ച് ആഴ്സണൽ ബേൺലിയെ 2-0 ന് പരാജയപ്പെടുത്തി. വിക്ടർ ഗ്യോകറേഴ്സും ഡെക്ലൻ റൈസും ആണ് ഗണ്ണേഴ്സിനായി ഗോളുകൾ നേടിയത്. ബ്രൈറ്റൻ സ്വന്തം തട്ടകത്തിൽ ലീഡ്‌സ് യുണൈറ്റഡിനെ 3-0 ന് തകർത്തു. ക്രിസ്റ്റൽ പാലസ് ബ്രെൻ്റ്ഫോർഡിനെ 2-0 ന് തോൽപ്പിക്കുകയും ഫുൾഹാം വൂൾവ്‌സിനെ 3-0 ന് പരാജയപ്പെടുത്തുകയും ചെയ്തു.




