- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോർച്ചുഗൽ സൂപ്പർ താരത്തെ കെട്ടിപ്പിടിച്ച് സെൽഫിയെടുത്തു; ഫോണിൽ നിന്നും ചിത്രം നീക്കം ചെയ്ത സുരക്ഷാ ഉദ്യോഗസ്ഥർ; മലയാളി ആരാധകൻ ഒരു രാത്രി മുഴുവൻ ജയിലിൽ; എഫ്‌സി ഗോവയ്ക്കും പിഴ
പനാജി: പോർച്ചുഗൽ ഫുട്ബോൾ താരം ജാവോ ഫെലിക്സിനെ ഗ്രൗണ്ടിൽ കെട്ടിപ്പിടിച്ച് സെൽഫിയെടുത്ത മലയാളി ആരാധകന് ഒരു രാത്രി ജയിൽ വാസം. സുരക്ഷാ വേലികൾ മറികടന്ന് കളിസ്ഥലത്തേക്ക് അതിക്രമിച്ചു കയറിയതിനും അന്താരാഷ്ട്ര താരങ്ങളെ അപകടത്തിലാക്കിയതിനും എതിരെയാണ് നടപടി. ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (എഎഫ്‌സി) സുരക്ഷാ വീഴ്ചയെ തുടർന്ന് എഫ്‌സി ഗോവയ്ക്ക് 8.8 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഫത്തോർദ സ്റ്റേഡിയത്തിൽ നടന്ന എഫ്‌സി ഗോവയും സൗദി ക്ലബ് അൽ-നാസറും തമ്മിലുള്ള എഎഫ്‌സി ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെയാണ് സംഭവം. കളിയുടെ ആദ്യ പകുതിക്ക് ശേഷം ഇടവേളയിൽ, ജാവോ ഫെലിക്സ് ഗ്രൗണ്ടിൽ വാം-അപ്പ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടി കയറിയത്. പോർച്ചുഗീസ് താരത്തെ കെട്ടിപ്പിടിച്ച് സെൽഫിയെടുത്ത ശേഷം ആരാധകൻ വീണ്ടും ഗ്രൗണ്ടിൽ നിന്നു പുറത്തേക്ക് പോകാൻ ശ്രമിക്കുകയായിരുന്നു.
എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ ആരാധകനെ പിടികൂടി. താരത്തോടൊപ്പം എടുത്ത സെൽഫി ചിത്രം കളഞ്ഞ ശേഷം ആരാധകനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. തുഇതിനു ശേഷമാണ് താരത്തെ ഒരു രാത്രി മുഴുവന്‍ ജയിലില്‍ പിടിച്ചിട്ടത്. കേസെടുത്ത ശേഷം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് ഇയാളെ വിട്ടയച്ചത്.




