- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലാ ലിഗയിൽ വിജയക്കുതിപ്പ് തുടർന്ന് റയൽ മാഡ്രിഡ്; ലെവാന്റെയെ തകർത്തത് 4-1ന്; എംബാപ്പെക്ക് ഇരട്ട ഗോൾ
മഡ്രിഡ്: സ്പാനിഷ് ലാ ലിഗയിൽ വിജയക്കുതിപ്പ് തുടർന്ന് റയൽ മാഡ്രിഡ്. എതിരാളികളുടെ തട്ടകത്തിൽ ലെവാന്റെയെ 4-1നാണ് റയൽ മാഡ്രിഡ് തകർത്തത്. കിലിയൻ എംബാപ്പെ ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോൾ, വിനീഷ്യസ് ജൂനിയർ, ഫ്രാങ്കോ മസ്റ്റൻന്റുവാനോ എന്നിവർ ഓരോ ഗോളുകൾ നേടി. സീസണിൽ ഇതുവരെ കളിച്ച ആറ് മത്സരങ്ങളിലും വിജയം നേടിയ റയൽ മാഡ്രിഡ് വിജയവഴിയിൽ ശക്തമായ മുന്നേറ്റം നടത്തുകയാണ്.
വലൻസിയയിൽ നടന്ന മത്സരത്തിൽ, 28-ാം മിനിറ്റിൽ ഫെഡറികോ വാൽവെർഡെ നൽകിയ ക്രോസ് മുതലെടുത്ത് വിനീഷ്യസ് ജൂനിയറാണ് റയലിനായി ആദ്യ ഗോൾ നേടിയത്. തുടർന്ന്, 38-ാം മിനിറ്റിൽ വിനീഷ്യസിന്റെ നെടുനീളൻ ക്രോസിൽ നിന്ന് ഫ്രാങ്കോ മസ്റ്റൻന്റുവാനോ റയൽ ജഴ്സിയിലെ തൻ്റെ ആദ്യ ഗോൾ കുറിച്ചു. രണ്ടാം പകുതിയിൽ ലെവാന്റെ ഇയോങ്ങിലൂടെ ഒരു ഗോൾ മടക്കിയെങ്കിലും, റയൽ മാഡ്രിഡ് ശക്തമായി തിരിച്ചടിച്ചു.
63-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെ കിലിയൻ എംബാപ്പെ തൻ്റെ ആദ്യ ഗോളും, മത്സരത്തിൽ റയലിൻ്റെ മൂന്നാം ഗോളും നേടി. ലെവാന്റെ ഗോൾ കീപ്പർ ഇടത്തേക്ക് ചാടിയപ്പോൾ, തൂവൽ സ്പർശം പോലെ പന്ത് വലയിലെത്തിച്ച് എംബാപ്പെ 'പനേങ്ക' ശൈലിയിൽ ഗോൾ നേടുകയായിരുന്നു. രണ്ട് മിനിറ്റിനുള്ളിൽ, അർദ ഗുലർ നൽകിയ ക്രോസിൽ ലഭിച്ച പന്തുമായി മുന്നേറിയ എംബാപ്പെ മിന്നൽ പ്രകടനത്തിലൂടെ തൻ്റെ രണ്ടാം ഗോളും റയലിൻ്റെ. ഇതോടെ റയലിന്റെ ജയം പൂർണമായി.
മറ്റ് മത്സരങ്ങളിൽ, വിയ്യാ റയൽ 2-1ന് സെവിയ്യയെയും, അത്‍ലറ്റിക് ബിൽബാവോയും ജിറോയും 1-1 വലൻസിയയും എസ്പാന്യോളും 2-2 സമനിലയിലും പിരിഞ്ഞു.