- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ജോലികൾക്കും യാത്രാ തിരക്കുകൾക്കും ഇടയിൽ സിംഗിൾ പേരന്റിങ് വലിയ വെല്ലുവിളി'; ഒറ്റയ്ക്കിരുന്ന് ഭക്ഷണം കഴിക്കാൻ ഇഷ്ടമല്ലാത്തതിനാൽ പലപ്പോഴും അത്താഴം ഒഴിക്കും; തുറന്ന് പറഞ്ഞ് സാനിയ മിർസ
ദുബായ്: സിംഗിൾ പേരന്റിങ് വെല്ലുവിളിയാണെന്ന് തുറന്നു പറഞ്ഞ് മുൻ ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ. മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ശുഐബ് മാലിക്കുമായുള്ള വിവാഹബന്ധം വേർപെടുത്തിയ ശേഷം മകൻ ഇസ്ഹാൻ മിർസ മാലിക്കിനെ തനിച്ചാണ് സാനിയ വളർത്തുന്നത്. ലോകോത്തര കായികതാരമെന്ന നിലയിലുള്ള ഔദ്യോഗിക തിരക്കുകളും മാതൃത്വത്തിന്റെ ഉത്തരവാദിത്തങ്ങളും ഒരുമിച്ച് കൊണ്ടുപോകുന്നത് എത്രത്തോളം പ്രയാസകരമാണെന്ന് ഒരു പ്രമുഖ ഓൺലൈൻ അഭിമുഖത്തിലാണ് അവർ വെളിപ്പെടുത്തിയത്.
'എന്നെ സംബന്ധിച്ചിടത്തോളം സിംഗിൾ പേരന്റിംഗ് വളരെ ബുദ്ധിമുട്ടാണ്, കാരണം ഞാൻ മറ്റ് ജോലികളും യാത്രാ തിരക്കുകളും ഒരുമിച്ച് കൈകാര്യം ചെയ്യേണ്ടതുണ്ട്,' സാനിയ പറഞ്ഞു. ഈയൊരു സാഹചര്യത്തെ അവർ ‘വെല്ലുവിളി നിറഞ്ഞ ജോലി’ എന്നാണ് വിശേഷിപ്പിച്ചത്. മകന് പൂർണ്ണമായ സുരക്ഷിതത്വം നൽകാൻ ശ്രമിക്കുമ്പോഴും, ജോലിയുടെ ഭാഗമായി ഇന്ത്യയിലേക്ക് പോകേണ്ടി വരുമ്പോൾ ഇസ്ഹാനെ ദുബായിൽ തനിച്ചാക്കുന്നത് ഏറെ വിഷമമുണ്ടാക്കുന്നു. ചിലപ്പോൾ ഒരാഴ്ചയോളം മാറി നിൽക്കേണ്ടി വരാറുണ്ട്. അമ്മ എന്ന നിലയിൽ ഈയൊരു വിടവ് തനിക്ക് ഏറ്റവും വലിയ പ്രയാസമുണ്ടാക്കുന്ന കാര്യമാണെന്നും സാനിയ കൂട്ടിച്ചേർത്തു.
വിവാഹബന്ധം വേർപിരിഞ്ഞതിന് ശേഷമുള്ള ഏകാന്തതയും മാനസിക സമ്മർദ്ദവും തളർത്തുന്ന അനുഭവങ്ങളാണ്. ഒറ്റയ്ക്കിരുന്ന് ഭക്ഷണം കഴിക്കാൻ താൽപര്യമില്ലാത്തതിനാൽ പലപ്പോഴും അത്താഴം ഒഴിവാക്കുകയാണ് പതിവ്. ഈ ഏകാന്തത മറികടക്കാൻ അത്താഴം കഴിക്കുന്നതിനു പകരം പലപ്പോഴും എന്തെങ്കിലും കണ്ട് ഉറങ്ങാറാണ് പതിവെന്നും അവർ പറഞ്ഞു. സുഹൃത്തും സംവിധായികയുമായ ഫറാ ഖാൻ കഷ്ടതകളിൽ ഒപ്പം നിന്നതിനാലാണ് തനിക്ക് ഒരു ലൈവ് ഷോ പൂർത്തിയാക്കാൻ കഴിഞ്ഞതെന്നും അവർ ഓർത്തെടുത്തു.




