- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സാത്വിക്-ചിരാഗ് സഖ്യത്തിന് ചരിത്രനേട്ടം; തുടർച്ചയായി രണ്ടാം വെങ്കലം; സെമിയിൽ തോറ്റത് ചൈനയുടെ ലിയു യി-ചെൻ ബോ യാങ് സഖ്യത്തോട്
പാരിസ്: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ സഖ്യം സാത്വിക് സായ്‌രാജ് റാൻകിറെഡ്ഡി, ചിരാഗ് ഷെട്ടി എന്നിവർക്ക് ചരിത്ര നേട്ടം. ഈ ലോക ചാമ്പ്യൻഷിപ്പിൽ ഒന്നിൽ കൂടുതൽ മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ സഖ്യമെന്ന നേട്ടമാണ് ഇവർ സ്വന്തമാക്കിയത്. ഇത്തവണ വെങ്കല മെഡലിൽ ഒതുങ്ങിയെങ്കിലും ഇന്ത്യൻ കായിക രംഗത്ത് ഇത് സുവർണ്ണ നേട്ടമായി കണക്കാക്കപ്പെടുന്നു.
2022-ൽ ടോക്കിയോയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിലും ഇതേ സഖ്യം വെങ്കലം നേടിയിരുന്നു. സെമി ഫൈനലിൽ ചൈനയുടെ ലിയു യി-ചെൻ ബോ യാങ് സഖ്യത്തോടാണ് ഇന്ത്യൻ താരങ്ങൾ പൊരുതി തോറ്റത്. 19-21, 21-18, 12-21 എന്ന സ്കോറിനായിരുന്നു മത്സരം. ആദ്യ സെറ്റ് നേരിയ വ്യത്യാസത്തിൽ കൈവിട്ട ഇന്ത്യൻ സഖ്യം രണ്ടാം സെറ്റിൽ ഉജ്ജ്വലമായി തിരിച്ചെത്തിയെങ്കിലും മൂന്നാം സെറ്റിൽ പിഴവ് സംഭവിച്ചു.
ക്വാർട്ടറിൽ ലോക രണ്ടാം നമ്പർ സഖ്യമായ മലേഷ്യയുടെ ആരോൺ ചിയ-സൂ യീ യിക് സഖ്യത്തെ അട്ടിമറിച്ചാണ് ഒൻപതാം സീഡും മുൻ ലോക ഒന്നാം നമ്പർ സഖ്യവുമായ സാത്വിക്-ചിരാഗ് സെമിയിലേക്ക് മുന്നേറിയത്. പാരിസിൽ നടന്ന 2025-ലെ ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ഇന്ത്യൻ താരങ്ങൾ ഇവരാണ്. പി.വി. സിന്ധു അടക്കമുള്ള മറ്റുള്ളവർക്ക് മികച്ച പ്രകടനം കാഴ്ചവെക്കാനായില്ല.