- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയ ഫുട്ബോൾ ടീമുകളിൽ ബ്ലാസ്റ്റേഴ്‌സ് കരുത്ത്; സീനിയർ ടീമിൽ ഇടം നേടി ഡാനിഷ് ഫാറൂഖ്; അജ്സലും എബിദാസും ഉൾപ്പെടെ ആറ് താരങ്ങൾ ഇന്ത്യൻ ടീമിലേക്ക്

കൊച്ചി: ഇന്ത്യൻ ഫുട്ബോളിന്റെ വിവിധ തലങ്ങളിലുള്ള ദേശീയ ടീമുകളിൽ ഇടംപിടിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ. സീനിയർ ടീമിന് പുറമെ അണ്ടർ 23, അണ്ടർ 20 ടീമുകളിലായി ആറ് ബ്ലാസ്റ്റേഴ്‌സ് താരങ്ങളാണ് രാജ്യത്തിനായി ബൂട്ടണിയുന്നത്. ക്ലബ്ബിന്റെ യൂത്ത് സിസ്റ്റത്തിലൂടെ വളർന്നുവന്ന താരങ്ങളുടെ ഈ നേട്ടം ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലന മികവിനുള്ള അംഗീകാരമായി. എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യതാ പോരാട്ടത്തിനുള്ള ഇന്ത്യൻ സീനിയർ ടീമിൽ ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ ഡാനിഷ് ഫാറൂഖ് ഇടംനേടി.
മാർച്ച് 31-ന് കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഹോങ്കോങ്ങിനെതിരെ നടക്കുന്ന നിർണായക മത്സരത്തിനുള്ള ടീമിനെ ഹെഡ് കോച്ച് ഖാലിദ് ജമീലാണ് പ്രഖ്യാപിച്ചത്. സ്വന്തം തട്ടകത്തിൽ നടക്കുന്ന മത്സരത്തിൽ ഡാനിഷിന്റെ സാന്നിധ്യം ടീമിന് കരുത്താകും. അരുണാചൽ പ്രദേശിൽ നടക്കുന്ന രാജ്യാന്തര സൗഹൃദ ഫുട്ബോൾ ടൂർണമെന്റിനുള്ള (Tri-Nation Series) അണ്ടർ 23 ഇന്ത്യൻ ടീമിലേക്ക് ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ മുഹമ്മദ് അജ്‌സലിനെയും എബിദാസ് യേശുദാസിനെയും തിരഞ്ഞെടുത്തു.
മാർച്ച് 25 മുതൽ 31 വരെ നടക്കുന്ന മത്സരങ്ങളിൽ ഭൂട്ടാൻ, താജിക്കിസ്ഥാൻ എന്നിവരാണ് ഇന്ത്യയുടെ എതിരാളികൾ. ഹെഡ് കോച്ച് നൗഷാദ് മൂസയുടെ കീഴിലാണ് ടീം ഇറങ്ങുന്നത്. മാലിദ്വീപിൽ പുരോഗമിക്കുന്ന സാഫ് (SAFF) അണ്ടർ 20 ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിലും ബ്ലാസ്റ്റേഴ്‌സ് സാന്നിധ്യമുണ്ട്. യൂത്ത് തലത്തിൽ, മാലിദ്വീപിൽ പുരോഗമിക്കുന്ന സാഫ് (SAFF) അണ്ടർ-20 ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ മലേംഗൻബ സിംഗ് തോക്ചോം, പ്രണവ് സുന്ദരരാമൻ, അൽ സാബിത്ത് എന്നിവർ ഇടംനേടി.
മാർച്ച് 23 മുതൽ ഏപ്രിൽ 3 വരെ നടക്കുന്ന ടൂർണമെന്റിൽ പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവരാണ് ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയുടെ എതിരാളികൾ. റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്‌മെന്റ് ലീഗിലെ ശ്രദ്ധേയമായ പ്രകടനമാണ് ഈ യുവതാരങ്ങളെ ദേശീയ ശ്രദ്ധയിലെത്തിച്ചത്. ഇതിൽ ബ്ലാസ്റ്റേഴ്‌സിന്റെ യൂത്ത് അക്കാദമിയിലൂടെ വളർന്നുവന്ന അൽ സാബിത്തിന്റെ നേട്ടം ഏറെ ശ്രദ്ധേയമാണ്. മാർച്ച് 23 മുതൽ ഏപ്രിൽ 3 വരെ നടക്കുന്ന ടൂർണമെന്റിലെ ഗ്രൂപ്പ് ഘട്ടത്തിൽ പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവർക്കെതിരെയാണ് ഇന്ത്യയുടെ മത്സരം.
ദേശീയ ടീമിന്റെ മൂന്ന് വ്യത്യസ്ത തലങ്ങളിൽ ഒരേസമയം ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ പ്രതിനിധീകരിക്കുന്നത് ക്ലബ്ബിന്റെ മികച്ച പരിശീലന രീതികളുടെ തെളിവാണെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് അറിയിച്ചു. മികച്ച നേട്ടം കൈവരിച്ച ആറ് താരങ്ങളെയും ക്ലബ്ബ് അഭിനന്ദിച്ചു.


