- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രീമിയർ ലീഗിൽ ആഴ്സണലിന്റെ വിജയക്കുതിപ്പിന് തടയിട്ട് സണ്ടർലൻഡ്; ഇഞ്ചുറി ടൈമിൽ പീരങ്കിപ്പടയ്ക്ക് സമനിലപ്പൂട്ട്; 'ഓഫ് ലൈറ്റിൽ' തലതാഴ്ത്തി ആർട്ടെറ്റയും സംഘവും
സണ്ടർലാൻഡ്: പ്രീമിയർ ലീഗിലെ ഒന്നാം സ്ഥാനക്കാരായ ആഴ്സണലിന്റെ വിജയക്കുതിപ്പിന് തടയിട്ട് സണ്ടർലൻഡ്. സ്റ്റേഡിയം ഓഫ് ലൈറ്റിൽ ആവേശം ആവേശകരമായ മത്സരത്തിൽ അവസാന നിമിഷം വരെ പോരാടിയ ആതിഥേയർ കരുത്തന്മാർക്കെതിരെ 2-2ന് സമനില പിടിക്കുകയായിരുന്നു. ബ്രയാൻ ബ്രോബിയുടെ അവസാനം കണ്ട ഗോൾ സണ്ടർലൻഡിന് അർഹിച്ച പോയിന്റ് നേടികൊടുക്കുകയായിരുന്നു.
ശനിയാഴ്ച നടന്ന മത്സരത്തിൽ, ലെയാൻഡ്രോ ടോസ്സാർഡ് 74-ാം മിനിറ്റിൽ നേടിയ ഗോളിലൂടെ ആഴ്സണൽ 2-1ന് മുന്നിലെത്തിയിരുന്നു. 36-ാം മിനിറ്റിൽ സണ്ടർലൻഡ് പ്രതിരോധ താരം ഡാൻ ബല്ലാഡ് ആണ് ആതിഥേയരെ മുന്നിലെത്തിച്ചത്. കഴിഞ്ഞ ഒമ്പത് മത്സരങ്ങളിൽ ആദ്യമായാണ് ആഴ്സനലിന്റെ പ്രതിരോധം തകർത്തത്. എന്നാൽ രണ്ടാം പകുതിയിൽ മൈക്കൽ ആർട്ടെറ്റയുടെ ടീം കളി തിരിച്ചുപിടിക്കുകയായിരുന്നു.
ആദ്യ പകുതിയിൽ പിന്നിലായിരുന്നു ആഴ്സണൽ. ബുക്കായോ സാക്ക 54-ാം മിനിറ്റിൽ സമനില ഗോൾ നേടി. പിന്നാലെ ടോസ്സാർഡ് തകർപ്പൻ ഷോട്ടിലൂടെ ആഴ്സണലിനെ മുന്നിലെത്തിച്ചു. എന്നാൽ കളിയുടെ അവസാനം വരെ പോരാടിയ സണ്ടർലൻഡ് ബ്രയാൻ ബ്രോബിയുടെ മികവിൽ സമനില പിടിക്കുകയായിരുന്നു. ഇഞ്ചുറി ടൈമിൽ ഡേവിഡ് റായയെ മറികടന്ന് ബ്രോബി നേടിയ ഗോൾ കാണികളെ ആവേശത്തിലാഴ്ത്തി. സമനിലയോടെ 26 പോയിന്റോടെ ആഴ്സനൽ ലീഗിൽ ഒന്നാം സ്ഥാനം നിലനിർത്തി.
രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയേക്കാൾ ഏഴ് പോയിന്റ് മുന്നിലാണ് അവർ. ഞായറാഴ്ച ലിവർപൂളിനെതിരെ നടക്കുന്ന മത്സരത്തിൽ സിറ്റിക്ക് വിജയിക്കാനായാൽ ഈ ലീഡ് കുറയ്ക്കാൻ സാധിക്കും. സണ്ടർലൻഡ് 19 പോയിന്റോടെ നാലാം സ്ഥാനത്താണ്. റെജിസ് ലെ ബ്രീസ് പരിശീലിപ്പിക്കുന്ന സംഘത്തിന്റെ സീസണിലെ മികച്ച പ്രകടനമാണിത്.




